Jump to content

താൾ:ഹാസ്യരേഖകൾ.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പത്രാധിപൎക്കുള്ള കത്തുകൾ

സർ,

കഴിഞ്ഞലക്കം 'ജനാരവ'ത്തിൽ മി: എസ്. പി. പിള്ള പഴുതിയിരുന്ന ദേശിങ്ങനാട്ടുരാജാവിന്റെ വിമാനസങ്കേതം എന്ന വിജ്ഞാനപ്രദവും അത്യന്തം സരസവുമായ ലേഖനത്തിൽ ഒരു ചില്ലറപ്രമാദം പറ്റിപ്പോയിരിക്കുന്നതു സ്ഥാലീപുലാകായേന ചൂണ്ടിക്കാണിച്ചുകൊള്ളുന്നു. ദേശിങ്ങനാട്ടു രാജാക്കന്മാരുടെ പുരാതനമായ കൊട്ടാരം നിന്നിരുന്നതു് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ സുമാർ മുന്നൂറ്റിനാല്പത്തെട്ടുവരെ വടക്കുപടിഞ്ഞാറായിട്ടാണെന്നു് അദ്ദേഹം പറയുന്നു. എന്നാൽ ഞാൻ ൧൭൨൫-ൽ അവിടെ ജോലി ആയിരുന്നപ്പോൾ നടത്തിയ സൂക്ഷ്മവും വിശദവുമായ അന്വേഷണങ്ങളുടെ ഫലമായി ആ രാജഹൎമ്മ്യം നിന്നിരുന്നത് ഇപ്പഴത്തെ കൊട്ടാരത്തിനു കിഴക്കുവശത്തുള്ള കുളത്തിന്റെ സ്ഥാനത്തായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ടു്. ഈ വിവരം അന്നുതന്നെ ഞാൻ 'ഭാഷാനാശിനി' മാസികയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.

പി. കെ. അയ്യർ.


സർ,

മുൻലക്കം 'ജനാരവ'ത്തിൽ പ്രസിദ്ധം ചെയ്തിരുന്ന ശ്രീമാൻ പി. കെ. അയ്യരവർകളുടെ ശ്രദ്ധേയമായ കത്തു വായിപ്പാൻ ഇടയായി. അതിൽ അദ്ദേഹത്തിനു അല്പമായ ഒരു ഓൎമ്മപ്പിശകു പറ്റിയതുപോലെ തോന്നുന്നു. തി

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/72&oldid=223873" എന്ന താളിൽനിന്ന് ശേഖരിച്ചത്