സാമാന്യരിലും സാമാന്യനായ ഒരു നാടനാണ് ഈയുള്ളവൻ എന്നിരിക്കിലും, നമ്മുടെ കവികൾക്ക് ഒന്നോ രണ്ടോ ഉപദേശം വച്ചുകൊടുക്കുന്നതിനു പോന്നവൻ എന്നൊരഭിപ്രായമില്ലാതില്ല. ജീവിതത്തിൽ വിജയം കൈവരണമെങ്കിൽ അവർ ചിലതു ശ്രദ്ധിച്ചേ മതിയാവൂ. ഈ ഘട്ടത്തിൽ, അവരിൽ പലരും എന്റെ നേൎക്കു തൎജ്ജനികളെ വിറപ്പിച്ചുകൊണ്ട് 'എന്തൊന്നാ കൂവേ, താൻ വിജയമെന്നു കണക്കാക്കുന്നത്?' എന്നു സാവജ്ഞം ഒരു ചോദ്യം എറിഞ്ഞേയ്ക്കാം. എനിക്ക് നല്ലപോലെ അറിയാം, ജീവിതത്തിൽ വിജയം എന്താണെന്ന്. എനിക്കും, എന്നെ പറ്റിയ കുടുംബത്തിനും ഉപ്പും ചോറും, മോരുസഹിതം, സ്വന്തശ്രമംകൊണ്ടു ദിവസേന നേടിക്കൊള്ളാനുള്ള സാമത്ഥ്യത്തെയാണ് ഞാൻ ജീവിതവിജയമെന്നു പറയുന്നതു്. യശശ്ശരീമനായ ദി ബ: സർ. എം. കൃഷ്ണൻ നായർ എന്തുതന്നെ പറഞ്ഞിരുന്നാലും മലയാളിക്ക് ഊണിനു മോരു കൂടിയേ കഴിയൂ. 'ഗോരസഹീനം ഭോജനമാസം' എന്നുമുണ്ടല്ലോ. ആകയാലാണു് ഉപ്പും ചോറും മാത്രം പോരാ മോരുകൂടി വേണമെന്നു ഞാൻ ശഠിക്കുന്നത്. ജീവിതവിജയത്തിന്റെ ഈ വാഖ്യാനം കേൾക്കുമ്പോൾത്തന്നെ നമ്മുടെ കവികളിൽ പലരും 'ഹേ, ഈയാളൊരു നിൎഗ്ഗന്ധകുസുമൻ, ജഡവാടി, അരസികഡിണ്ഡിമം; ഇയാളാണ് ഭാവനാലോകവിഹാരികളും സൌന്ദൎയ്യസ്രഷ്ടാക്കളുമായ കവികളെ ഉപദേശിക്കാൻ പുറപ്പെട്ടിരിക്കുന്നത്!' എന്നു പറഞ്ഞുകൊണ്ടു പുച്ഛത്തോടെ എന്നെ നിന്ദിച്ചു പുറംതള്ളിക്കളഞ്ഞു എന്നു വരാം. എന്നാൽ അവർ ഒരു കാ
താൾ:ഹാസ്യരേഖകൾ.pdf/29
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കവികൾക്ക് ഉപദേശം