Jump to content

താൾ:ഹാസ്യരേഖകൾ.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12

ഹാസ്യരേഖകൾ

വെള്ള' പ്രസംഗവും, മറ്റു പ്രസംഗങ്ങളും സഹിക്കയല്ലാതെ നിങ്ങൾക്കു വേറെ പോംവഴിയില്ല. എന്നാൽ ഇതു പോലെ പല സദസ്സുകളിലും പങ്കുകൊള്ളാൻ സംഗതിവന്നിട്ടുള്ള നിങ്ങളോടു സഹതപിക്കേണ്ട ആവശ്യം ഇല്ലതന്നെ. എനിക്കു പരിചയമുള്ള ആളുകളിൽ വെച്ച് ഇന്നത്തെ അദ്ധ്യക്ഷൻ തുരപ്പന്മാരുടെ ചീഫ് എഞ്ചിനീയരാകുന്നു. ആ നിലംതല്ലിപ്പാടങ്ങളെ അദ്ധ്യക്ഷപീഠത്തിലേയ്ക്കു സധൈൎയ്യം ക്ഷണിച്ചുകൊണ്ടും, മൂന്നിൽ ചില്വാനം മണിക്കൂർ മുഷിഞ്ഞു മൊരയാൻ ലൈസൻസു വാങ്ങിച്ചവരായ നിങ്ങളെ എല്ലാവരേയും ഈ സഭാനടപടികളാകുന്ന സഹാറയിലേയ്ക്കു സൌഹാൎദ്ദപുരസ്സരം സ്വാഗതംചെയ്തുകൊണ്ടും ഞാൻ ഈ പ്രസംഗം സമാപിച്ചുകൊള്ളുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/20&oldid=221895" എന്ന താളിൽനിന്ന് ശേഖരിച്ചത്