സൌകൎയ്യമില്ല എന്നു പറഞ്ഞതാണ്. ഒന്നാമതായി ഇസത്തെ അധ്യഷൻ എന്നെക്കാൾ യോഗ്യതയിലും, അന്തസ്സിലും, ബുദ്ധിസാമൎത്ഥ്യത്തിലും മറ്റും എത്രയോ താണപടിയിലുള്ള ഒരാളാണ്. ഒരു തടിച്ച ശമ്പളമുണ്ടായിരിക്കയോ, ഒന്നോ രണ്ടോ കേസുകൾ ഫയലിലുള്ള ഒരു വക്കീലായിരിക്കുയോ, ആരും വായിക്കാത്ത ചില പത്രങ്ങളിലും, മാസികകളിലും കൂടെക്കൂടെ ചില അസംബന്ധങ്ങൾ എഴുതിവിടുകയോ ചെയ്താൽ ഒരുത്തൻ ഒരു കേമനാണെന്നു ഒരു പരബോധം വീണു കഴിയുന്നു. ആ കോമരത്തെ വിദ്ധ്വാൻ ചെന്നു് ഇത്തരം സദസ്സുകളിലെ അദ്ധ്യക്ഷപദത്തിലേയ്ക്ക് എഴുന്നള്ളിപ്പിക്കയും ചെയ്യുന്നു. ഇങ്ങനെയൊയൊക്കെയാണ് പരമാൎത്ഥം.
സദസ്യരേ, നിങ്ങൾക്ക് എന്റെ പ്രസംഗം കേൾക്കാൻ ഒട്ടും താല്പൎയ്യമില്ലെന്ന് എനിക്കു നല്ലപോലെ അറിയാം;- 'അതെ' 'അതെ' എന്ന് ഇടയ്ക്കു വിളിച്ചുപറഞ്ഞ ആ മനുഷ്യകീടം ഇതു കഴിഞ്ഞിട്ടും എന്നെ വന്നു കാണുമെങ്കിൽ ഞാൻ അയാളെ സ്വല്പം മൎയ്യാദ പഠിപ്പിച്ചു വിടാൻ ഒരുക്കമാണ് - എന്നാൽ, എനിക്കു പ്രസംഗം നിൎത്തി കളയാൻ യാതൊരു നിൎവാഹവുമില്ല. മൂന്നു രാത്രി മിനക്കെട്ട് അകത്തുള്ളവരുടെ ശകാരത്തിനും പാത്രമായി ഉറക്കമിളച്ചിരുന്നെഴുതി ഉണ്ടാക്കിയ ഒരു 'പ്രപഞ്ച'ത്തെ പിന്നെ ഒരഞ്ചു ദിവസംകൊണ്ട് ഉരുവിട്ടു കാണാപ്പാഠമാക്കിയതാണ് ഈ പ്രസംഗം. ഇതു മുഴുവനും ഇവിടെ ചൊല്ലാതെ ഞാൻ വിരമിക്കുമെന്നും നിങ്ങളാരും തെറ്റിദ്ധരിക്കണ്ടാ. ഇതുപോലെതന്നെ ഇന്നത്തെ അദ്ധ്യക്ഷന്റെ 'മഴ