Jump to content

താൾ:ഹാസ്യരേഖകൾ.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


3


അഭിപ്രായത്തിനു

ങ്ങൾ പരിചയപ്പെടാനിടയായിട്ടുള്ള മറ്റു മേശകളെ അപേക്ഷിച്ചു തുലോം മെച്ചമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എന്നാൽ മൂന്നാം കാലിന്റെ മേൽ ഭാഗത്തു ലബ്ബം വെച്ചടച്ചുകാണുന്നതു വാർണീഷിന്റെ മിനുക്കു വേലയേയും അധഃകരിച്ചു മുഴച്ചുനില്ക്കുന്നത് ഒരു തന്നെയാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. കൂടാതെ വെറും വാർണീഷിനു പകരം ഫ്രഞ്ചു പാളീഷ് ഉപയോഗപ്പെടുത്തിയിരുന്നു എങ്കിൽ ഇതിന്റെ കലാകൗശലത്തിനു പുഷ്ടി വളരെ കൂടുമായിരുന്നു എന്നും ഞങ്ങൾക്കു രേഖപ്പെടുത്തേണ്ടതായിരിക്കുന്നു.

മ്പ. കോട്ടയത്തു മൂന്നാർ കോർപ്പറേഷൻ പരിഷ്കൃതരീതിയിൽ നൂതനമായി നിമ്മിച്ചിട്ടുള്ള അലാറം ടൈംപീസിൻ ഒരു പ്രതി ഞങ്ങൾക്കയച്ചുതന്നതു കൈപ്പറ്റിയിരിക്കുന്നു. ഈ ടൈംപീസിന്റെ യന്ത്രങ്ങൾ ബലവും ഉള്ളതാണെന്നും, ഇതിനു രണ്ടുവൎഷത്തെ ഉത്തരവാദിത്വം കമ്പനിക്കാർ വാഹിക്കുന്നതാണെന്നും മുഖവുരയിൽനിന്നും അറിയുന്നു. ഡയലും സൂചികളും ആകൎഷനീയമായിരിക്കുന്നു. ദിവസം രണ്ടുപ്രാവശ്യം വീതം താക്കോൽ കൊടുത്താൽ മതിയാകും. ആകപ്പാടെ പ്രസ്തുതടൈംപീസ്, അൎദ്ധരാത്രിക്കുശേഷം എപ്പോഴെങ്കിലും ഉറക്കമുണരണമെന്നാഗ്രഹമുള്ള എല്ലാ ആളുകൾക്കും അത്യാവശ്യമുള്ള ഒരുപകരണമാകുന്നു.

ർ. എ. ഡി. ആൻഡ് ആർ. എസ്. ബ്രോസ്, പപ്പടവവ്യവസായശാല, എറണാകുളം.

മേപ്പടി പപ്പടവ്യവസായശാലക്കാർ അയച്ചുതന്ന മൂന്നുതരം പപ്പടങ്ങളുടെ മാതൃകകളും ഞങ്ങൾക്കു ലഭിച്ചി

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/11&oldid=221608" എന്ന താളിൽനിന്ന് ശേഖരിച്ചത്