Jump to content

താൾ:ഹാസ്യരേഖകൾ.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2

ഹാസ്യരേഖകൾ

ഫ. സുപ്രസിദ്ധമായ ഈ വി. സോപ്പുകൾ.

തിരുവനന്തപുരം ഈ. വി. കമ്പനിക്കാർ സദയം അയച്ചുതന്ന വൈറ്റ് വാഷ്, ഡബിൾഡൈ, സീതാലക്ഷ്മി, എന്നീ മേത്തരം സോപ്പുകൾ ഇവിടെ കിട്ടിയിരിക്കുന്നു. ഈ മൂന്നു ബ്രാൻഡ് സോപ്പുകളും ഹിതകരമായ വാസനയോടുകൂടിയവയും, ശുചീകരണത്തിനു പറ്റിയവയും ആണെന്നു കാണുന്നതിൽ ഞങ്ങൾ ടി കമ്പനിക്കാരെ അനുമോദിച്ചുകൊള്ളുന്നു. എന്നാൽ ഇവയിൽ ഒടുവിൽ പറഞ്ഞ സോപ്പിന്റെ കൊഴുപ്പു കുറഞ്ഞും ചുണ്ണാമ്പ് അല്പം കൂടിയും ഇരിക്കുന്നു എന്നു രേഖപ്പെടുത്താതിരിക്കാൻ നിൎവാഹമില്ല. ഈ കുറവ് അടുത്ത പതിപ്പിൽ പരിഹരിക്കുമെന്നു വിശ്വസിക്കുന്നു.

പ. എം. ആർ. കെ. സി. ഫർണിച്ചർ വർക്സ്, പൊന്നാനി.

മലബാറിലെ ടി കമ്പനിക്കാർ തയ്യാറാക്കി വിറ്റുവരുന്ന എഴുത്തുമേശകളിൽ ഒരു കോപ്പി ഞങ്ങളുടെ അഭിപ്രായത്തിനയച്ചു തന്നതാണു് ഇപ്പോൾ ഞങ്ങളുടെ മുമ്പിലിരിക്കുന്നതു്. നല്ലതുപോലെ വിളഞ്ഞ ഈട്ടിത്തടികൊണ്ടു ബലമായി പണിതിട്ടുള്ള ഒരു ഗൃഹോപകരണമത്രേ ഇത്. ആശാരിപ്പണിക്കു പ്രത്യേകം വൈദഗ്ദ്ധ്യം നേടിയ 'ഉളിയന്നൂർ' എന്ന സ്ഥലത്തുള്ള തങ്ങളുടെ വൎക്ക്ഷാപ്പിൽ കുറ തീൎന്നതാണു് ഇതെന്ന് അറിയുമ്പോൾതന്നെ ഇതിന്റെ ഉറപ്പും ബലവും, മേന്മയും എത്രമാത്രമായിരിക്കുമെന്നു സുവിദിതമാണല്ലോ. ചിന്തേരിട്ടു മിനുസം വരുത്തി കണ്ണാടിപോലെ തിളങ്ങുന്ന പുറവും, രണ്ടു വലിപ്പം നാലു കാലും അടങ്ങിയ ആകാരഘടനയുംകൊണ്ട് ഈ മേശ. ഞ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/10&oldid=221568" എന്ന താളിൽനിന്ന് ശേഖരിച്ചത്