താൾ:സൗന്ദര്യനിരീക്ഷണം.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സൗന്ദര്യനിരീക്ഷണം


ഈ നിഷ്പക്ഷതയാണ് ആദർശവാദം. ആദർശം ആത്മാവിലും യാഥാർത്ഥ്യം കലാവസ്തുവിലുമാണ്. ആദർശംകൊണ്ടു മാത്രമേ നമുക്ക് യാഥാർത്ഥ്യത്തെ സ്പർശിക്കുവാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ പറയുന്നതു വാക്കുകൾകൊണ്ടുള്ള കസർത്തല്ല, പച്ചപ്പരമാർത്ഥം മാത്രമാണ്."

ബർഗ്സൺ ഉന്നയിച്ചിരിക്കുന്ന വാദം അതേപടി സ്വീകരിക്കുവാൻ പ്രയാസമാണ്. അതിൽ പല പോരായ്‌മകളുമുണ്ട്. എന്നാലും അതിലെ ചില ഭാഗങ്ങൾ കലാപരമായി ചിന്തിക്കുന്നവർക്ക് സുസമ്മതമാകാതിരിക്കുകയില്ല.