ചെമ്മരിയാടും തമ്മിലുള്ള വ്യത്യാസം കാണുന്നു. എന്നാൽ ഒരു കോലാടും മറ്റൊരു കോലാടും തമ്മിലോ ഒരു ചെമ്മ്മരിയാടും മറ്റൊരു ചെമ്മ്മരിയാടും തമ്മിലോ ഉള്ള വ്യത്യാസം നാം കാണുന്നുണ്ടോ? വസ്തുക്കളുടെയും ജന്തുക്കളുടെയും വ്യക്തിത്വം നമ്മുടെ ആവശ്യത്തെ കാര്യമായി സ്പര്ശിക്കുന്നില്ലെങ്കിൽ നാമത് സാധാരണ കാണാറില്ല. വ്യക്തിത്വം നാം കാണുന്നുവെന്നുതന്നെയിരിക്കട്ടെ. ദൃഷ്ടാന്തമായി നാം ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനിൽനിന്നു തിരിച്ചറിയുന്നു.. ഇവിടെയും ആ മനുഷ്യന്റെ വ്യക്തിത്വമല്ല, എന്നുവെച്ചാൽ ആകൃതിയുടെയും വർണങ്ങളുടെയും അഭൂതപൂർവമായ സംയോഗമല്ല നമ്മുടെ കണ്ണുകൾ കാണുന്നത്. പിന്നീട് അയാളെ തിരിച്ചറിയത്തക്ക ഒന്നോ രണ്ടോ ലക്ഷണങ്ങൾ നാം മനസ്സിലക്കിയെന്നു വന്നേക്കാം; അത്രമാത്രം.
"ചുരുക്കിപ്പറഞ്ഞാൽ വസ്തുക്കളുടെ യഥാർത്ഥപ്രകൃതിയല്ല നാം കാണുന്നത്. മിക്കവാറും അവയിലോട്ടിചിരിക്കുന്ന ലേബൽകൊണ്ട് നാം തൃപ്തിപ്പെടുന്നു. ആവശ്യത്തിൽനിന്നാണ് ഈ സ്വഭാവം നമുക്കുണ്ടയത്. ഭാഷയുടെ സ്വധീനശക്തികൊണ്ട് ഈ സ്വഭാവം ഒന്നുകൂടി പ്രബലപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ, പുരുഷനാമങ്ങളൊഴികെ വാക്കുകളെല്ലാം ഓരോ വർഗത്തെയാണ് കുറിക്കുന്നത്. ഒരു വസ്തുവിന്റെ സാമാന്യരൂപവും സാധാരണധർമ്മവും മാത്രം കുറിക്കുന്ന വാക്ക് ആ വസ്തുവും നാമും തമ്മിൽ വിലങ്ങടിച്ചുനിൽക്കുകയും, ആ വാക്കിനെ സൃഷ്‌ടിച്ച ആവശ്യങ്ങൾ വസ്തുവിന്റെ യഥാർത്ഥരൂപം മറച്ചിട്ടില്ലെങ്കിൽതന്നെ, ആ വാക്ക് അതിനെ നമ്മിൽനിന്നും മറയ്ക്കുകയും ചെയ്യുന്നു. ബാഹ്യവസ്തുക്കൾ മാത്രമല്ല, നമ്മുടെ മാനസികാവസ്ഥകൾപോലും അവയുടെ ആഭ്യന്തരവും വ്യക്തിപരവും അഭൂതപൂർവ്വവുമായ രൂപത്തിൽ നമുക്ക് ഗോചരീഭവിക്കുന്നില്ല. നാം സ്നേഹിക്കയോ കലഹിക്കയോ ചെയ്യുമ്പോഴും, നാം സന്തുഷ്ടരോ വിഷണ്ണരോ ആയിരിക്കുമ്പോഴും, അസംഖ്യം ക്ഷണഭംഗുരംമായ വ്യംഗ്യങ്ങളോടും അഗാധമായ പ്രതിധ്വനികളോടും ചേർന്നു നമ്മുടെ സ്വന്തമായിത്തീർന്നിട്ടുള്ള ആ വികാരംതന്നെയാണോ നമ്മുടെ ബോധത്തിനു ഗോചരീഭവിക്കുന്നത്? അങ്ങനെയെങ്കിൽ നാമെല്ലാവരും നോവലെഴുത്തുകാരോ കവികളോ ഗായകന്മാരോ ആകുമായിരുന്നു. എന്നാൽ നമ്മുടെ മാനസികാവസ്ഥയുടെ ബാഹ്യ പ്രതിഫലനം മാത്രമേ എന്നും സാധാരണ കാണാറുള്ളു. നമ്മുടെ വികാരങ്ങളുടെ വ്യക്ത്യേതരമായ ഭാവം - എല്ലാ മനുഷ്യർക്കും എല്ലാ അവസ്ഥയിലും യോജിച്ചതായതുകൊണ്ട് സാമാന്യമായി ഭാഷകൊണ്ട് നിർദേശിക്കപ്പെട്ടിട്ടുള്ള ഭാവം - മാത്രമേ നാം ഗ്രഹിക്കുന്നുള്ളൂ. ഇങ്ങനെ ഓരോ വ്യക്തിയിലുമുള്ള യാഥാർത്ഥമായ വ്യക്തിത്വം നമ്മുടെ ദൃഷ്ടിക്കു ഗോചാരമാകുന്നില്ല. സാമാന്യ സംജ്ഞകളും ചിഹ്നങ്ങളും നിറഞ്ഞ ഒരു ലോകത്താണ് നാം സഞ്ചരി-