Jump to content

താൾ:സുധാംഗദ.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തനിമുന്തിരിച്ചാറാൽ
പാനഭാജനം പൂർണ്ണം
(സൂര്യകാന്തി-ശങ്കരക്കുറുപ്പ്)

എന്നിങ്ങനെ അർത്ഥപുഷ്ടിയും ശബ്ദസൗകുമാര്യവും ഒരുമിച്ചു സമ്മേളിച്ച് ആശയത്തിനു ക്ഷതം സംഭവിക്കാതെ ആകർഷകമായിത്തീർന്നിട്ടുള്ള പരിഭാഷാരൂപങ്ങൾ മലയാളത്തിൽ വേറെ ഇല്ലെന്നുതന്നെ പറയാം. വളരെ നിഷ്കർഷിച്ചു നടത്തിയ ഒരു താരതമ്യപഠനത്തിനുശേഷം എനിക്കുണ്ടായിട്ടുള്ള ഒരഭിപ്രായമാണിത്. ഹാഫിസ്സിന്റെ കൃതികളെല്ലാം പഠിക്കുവാൻ എനിക്കു സൗകര്യം ലഭിച്ചത് അടുത്തകാലത്താണ്. ഇംഗ്ലീഷിലേക്കു പലരും ആ മഹാകവിയുടെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ മിസ് ഗർട്റൂഡ് ബെല്ലിന്റെ കൃതികൾക്കാണ് ആംഗലസാഹിത്യത്തിൽ പ്രഥമസ്ഥാനം സിദ്ധിച്ചിട്ടുള്ളത്. ഹാഫിസ്സിന്റെ കൃതികളിൽ തന്നെ, വിവർത്തനത്തിന് ഏറ്റവും എളുപ്പമായിട്ടുള്ളതും രണ്ടാം കിടയിൽപ്പെട്ടിട്ടുള്ളതുമായ നാലഞ്ചു ലഘുപദ്യങ്ങൾ മാത്രമേ മിസ്റ്റർ കുറുപ്പും തർജ്ജിമചെയ്തു കാണുന്നുള്ളു.

‘നിർവൃതി’

ബ്രൗണിങ്ങിന്റെ കൃതികൾ പരിഭാഷപ്പെടുത്തുമ്പോൾ കുറച്ചധികം സ്വാതന്ത്ര്യം എടുക്കേണ്ടതായിവരും. ‘ഒന്നിച്ചുചേർന്നുള്ള ഒടുവിലത്തെ കുതിരസ്സവാരി’ (The Last Ride Together) എന്ന അദ്ദേഹത്തിന്റെ ഒരു ഉത്തമ നാടകീയസ്വയോക്തി (Dramatic Monologue), ‘നിർവൃതി’ എന്ന പേരിൽ വിവർത്തനം ചെയ്ത് ഞാൻ ‘സഹൃദയ’യിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.   മലയാളത്തിൽ ആവിർഭവിച്ചിട്ടുള്ള ബ്രൗണിങ്ങിന്റെ ആദ്യത്തെ കൃതി ഇതാണെന്നു തോന്നുന്നു. ആംഗലസാഹിത്യത്തിലും ഭാഷാസാഹിത്യത്തിലും ഒന്നുമ്പോലെ പ്രാവീണ്യം സമ്പാദിച്ചിട്ടുള്ള പലേ സുഹൃത്തുക്കളും തദ്വിഷത്തിൽ, ആ പ്രസിദ്ധീകരണത്തിനുശേഷം, എനിക്കു നല്കിയിട്ടുള്ള പ്രോത്സാഹനങ്ങളും അനുമോദനങ്ങളും ബ്രൗണിങ് കൃതികളുമായി കൂടുതൽ അടുക്കുവാൻ എനിക്കു പ്രേരകമായിത്തീർന്നിട്ടുണ്ട്. Andrea Del Sarto, Rabi Ben Ezra, Grammarian's Funeral, Fra Lippo Lippi തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ അടുത്തുതന്നെ പ്രസിദ്ധപ്പെടുത്തണമെന്നു ഞാൻ വിചാരിക്കുന്നു.

അനുകരണങ്ങൾ

ഭാഷാപോഷണത്തിൽ, വിവർത്തനത്തിന് ഒരു വലിയ പങ്കുണ്ടെന്നുള്ളതിൽ സംശയമില്ല. മലയാളഭാഷയിൽ, സ്വതന്ത്രങ്ങളെന്നു പറയാവുന്ന കൃതികൾ വളരെ കുറച്ചുമാത്രമേയുള്ളു. ബാക്കിയുള്ളതെല്ലാം

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/20&oldid=174551" എന്ന താളിൽനിന്ന് ശേഖരിച്ചത്