താൾ:സുധാംഗദ.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വൈദഗ്ദ്ധ്യം കാണിക്കുന്നുണ്ട്. എന്നാലതുതന്നെ, ആദർശാത്മാകമായ ഒരു മാർഗ്ഗത്തിലിൽകൂടി മാത്രമാകയാൽ പരിപൂർണ്ണമാണെന്നു പറയാൻ നിവൃത്തിയില്ല. തകഴിയുടെ കഥാപാത്രങ്ങളിൽ കാണപ്പെടുന്ന മനശ്ശാസ്ത്രപരമായ ഗതിവൈചിത്രങ്ങളുടെ അഭാവവും ശ്രീമതി അന്തർജ്ജനത്തിന്റെ കഥാപാത്രങ്ങൾക്കുമുണ്ട്. അവരുടെ ചെറുകഥകൾ എല്ലാം സ്വതന്ത്രങ്ങളാണെന്നു പറഞ്ഞുകൂടാ. 'യാത്രയുടെ അവസാനം' എന്ന കഥ ശാന്താദേവി രചിച്ചിട്ടുള്ളതും Modern Review എന്ന മാസികയിൽ പണ്ടു പ്രസിദ്ധപ്പെടുത്തിയിരുന്നതുമായ The Journey's End എന്ന ചെറുകഥയുടെ ഗാഢസ്പർശിയായ ഒരനുകരണംതന്നെയാണ്. എന്നാൽ ആ അനുകരണത്തിൽപോലും ആ മഹതിക്കു പരിപൂർണ്ണ വിജയം സിദ്ധിച്ചിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല.

ചില തർജ്ജിമകൾ

ഹാസ്‌ലിറ്റിനെപ്പോലെ, ഒരു വിഷയത്തെ അധികരിച്ചു പ്രസ്താവിച്ചുകൊണ്ടുവന്ന അവസരത്തിൽ ഒരു വലിയ ശാഖാചംക്രമണത്തിനു ഞാനും അധീനനായിപ്പോയി. നമുക്കു പരിഭാഷയിലേക്കുതന്നെ മടങ്ങുക.

ബ്രൗണിങ്ങിന്റെ കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുവാൻ വലിയ വിഷമമുണ്ടെന്നു ഞാൻ സൂചിപ്പിച്ചുവല്ലോ. ശ്രീമാന്മാരായ നാലപ്പാട്ടു നാരായണമേനോൻ, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ കവികൾ ഈ വിഷയത്തിൽ ശ്രമിക്കുമെങ്കിൽ കൈരളിക്കു വലിയ സഹായമായിരിക്കും. ഈ രണ്ടു കവികളുടെ പേർ പ്രത്യേകം ചൂണ്ടിക്കാണിച്ചത് അവർ വർത്തമാനവിഷയത്തിൽ മറ്റെല്ലാരെയുംകാൾ മികച്ചുനിൽക്കുന്നതുകൊണ്ടാണ്. സ്വതഃസിദ്ധമായ അപ്രഹിതമായ പ്രതിഭാവിലാസവും കവിതാവാസനയും സവിശേഷം കളിയാടുന്നവർവേണം വിവർത്തനത്തിനും ഒരുമ്പെടുവാൻ. പലയിടങ്ങളിലും വലിയ ക്ലിഷ്ടത കണ്ടെക്കാമെങ്കിലും നാലപ്പാടന്റെ 'പൗരസ്ത്യദീപ'വും (Light of Asia by Edwin Arnold) ശങ്കരക്കുറുപ്പിന്റെ 'വിലാസലഹരി'യും (Rubaiyat of Omer Khayyam) ഇതിനു പ്രത്യേകം സാക്ഷ്യം വഹിക്കുന്നു. മിസ്റ്റർ കുറുപ്പ് ഉമാറിന്റെ കാവ്യം കുറച്ചുകൂടി നിഷ്കർഷിച്ചു പഠിക്കുകയും, തർജ്ജിമയിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ വിലാസലഹരിയുടെ ഇന്നു കാണുന്ന വിലാസവായ്പിന് ഇതിലും മാറ്റുകൂടിയേനേ എന്നാണ് എനിക്കു തോന്നുന്നത്. റൂബായ് യാത്തിന്റെ വിവർത്തനത്തെക്കാൾ ഫാഫിസ്സിന്റെ ചില കൃതികൾ അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ളത് കൂടുതൽ കമനീയമായിരിക്കുന്നു.


പനിനീർപ്പൂവാലെന്റെ
മാറിടം സുമാകീർണ്ണം

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/19&oldid=174549" എന്ന താളിൽനിന്ന് ശേഖരിച്ചത്