താൾ:സാഹിത്യ നിഘണ്ഡു.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യാത്മരാമായണം -- സംസ്കൃതഭാഷയിൽ ഉള്ള ഒരു രാമായണം, വിഷയം രാമചരിതമാണെങ്കിലും ഇതു ബ്രഹ്മാണ്ഡപുരാണത്തിന്റെ ഒരു ഭാകമാകുന്നു. ഇതിൽ ജീവാത്മപരമാത്മഭേദം വിശദമാക്കിയിട്ടുണ്ട്. ഇതിനെ എഴുത്തച്ഛൻ പരിഭാഷപ്പെടുത്തീട്ടുണ്ടു്.

അദ്ധ്യായം -- പ‌വ്വം നോക്കുക.

അദ്ഭുതദർപ്പണം -- മഹാദേവൻ എന്നൊരു കവി ഉണ്ടാക്കിയ ഒരു സംസ്കൃത നാടകം. ഹനുമാൻ സീതയെ കണ്ടിട്ടു ലങ്കയിൽ നിന്നും തിരിച്ചുവന്നതു മുതൽക്കുള്ള രാമായണകഥ.

അദ്ഭുതൻ -- ഒമ്പതാമത്തെ മന്വന്തരത്തിലെ ഇന്ദ്രന്റെ പേരു്.

അദ്രിപതി (നാഥൻ, ഈശൻ). -- ൧ ശിവൻ. ൨. ഹിമാലയപർവ്വതം.

അദ്രികന്യാ (തനയാ, സുതാ) -- പാർവതി.

അദ്വൈദം -- വേദാന്തത്തിൽ ജീവാത്മാവും പരമാത്മാവും ഒന്നാണെന്നുള്ള തത്വം. ജീവാത്മാവു പരമാത്മാവിൽ നിന്നു പുറപ്പെട്ടു ശരീരത്തിൽ തടവുകാരനെ പോലെ കിടക്കുന്നു. വിടുതൽ കിട്ടുമ്പോൾ പാത്രത്തിൽ പൂട്ടിയ വായു പാത്രം പൊട്ടുമ്പോൾ വായുമണ്ഡലത്തിൽ ലയിക്കുമ്പോലെ പരമാത്മാവിൽ ലയിക്കുന്നു. ഈ തത്വശാസ്ത്രികളെ സി-ാർത്തർ എന്നു പറയുന്നു. അദ്വൈതവാദം പ്രചാരത്തിലാക്കിയതു ശ്രീശങ്കരാചാര്യരാണു്. അതുകൊണ്ട് ദക്ഷിണേന്ത്യയിൽ അധികം നടപ്പ്. വൈദാന്തത്തിന്റെ മറ്റു ഭാഗങ്ങൾ ദ്വൈതം, വിശിഷ്ഠാദ്വൈതം, ഇവയും ഷഡ്ദർശനങ്ങൾ, വേദാന്തം ഇവയും നോക്കുക.

അധിജിഹ്വാ -- സർപ്പം (കീറിയ നാവുള്ളതു) കുശപ്പുല്ലിന്മേൽ ഉണ്ടായിരുന്ന അമൃതം നക്കിക്കുടിക്കുമ്പോൾ പുല്ലുകൊണ്ടു നാവു രണ്ടായി കീറിപ്പോയത്രേ.

അധിദേവതാ -- ഓരോ ഇന്ദ്രിയങ്ങൾക്കും ഓരോഅധിദേവതകൾ ഉണ്ട്. (ശ്രോത്രസ്യദിൿ, ത്വചോവാതഃ, നേത്രസ്യ അർക്കാ, രസനയാ വരുണഃ, ഘ്രാണസ്യ അശ്വിനെയ, വാഗിന്ദ്രിയസ്യ വഹ്നിഃ, ഹസ്തസ്യ ഇന്ദ്രഃ, പാദസ്യ ഉപേന്ദ്രഃ, വോയോർ മിത്രഃ, ഉപസ്ഥസ്യ പ്രജാപതിഃ, മനസഃ ചന്ദ്രശ്ച)

അധിരഥൻ -- ഒരു സാരഥി, കർണ്ണന്റെ വളർത്തച്ഛൻ. ചിലർ അംഗരാജാവെന്നും ചിലർ ധൃതരാഷ്ട്രന്റെ സാരഥിയെന്നും വിചാരിക്കുന്നു.

അധ്യക്ഷരം -- ഓം നോക്കുക

അനംഗൻ -- (അംഗങ്ങളില്ലാത്തവൻ) കാമൻ, ശിവനാൽ ശരീരം ഭസ്മീകരിക്കപ്പെട്ടുപോയി. ശിവനു അതുകൊണ്ടു അനംഗശത്രുവെന്നും പേരുണ്ടായി.

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/15&oldid=218710" എന്ന താളിൽനിന്ന് ശേഖരിച്ചത്