താൾ:സഞ്‌ജയന്റെ കവിതകൾ.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കനിവേറിയ ചിങ്ങമേ!യകാ- ലികവാസന്തസുഗന്ധവാഹിയാം തവ നിശ്ശ്വസിതം കെടുക്കുമോ വ്യഥയെന്നിൽച്ചൊരിയുന്ന തീക്കനൽ?

        VIII

പനിനീരലരേ, പറഞ്ഞുവൊ വിവരം നിന്നൊടു സാന്ധ്യമാരുതൻ? തവസത്സഖി നമ്മെ വിട്ടുപോയ് ഭുവനം പാഴ്വനമിന്നപാവനം.

തെളിവാർന്നൊരു നിന്റെ കൂട്ടരാ- ണലിവേറും സുചരിത്രയെ ക്രമാൽ മമരാഗവിശുദ്ധദൗത്യമ- ന്നറിയിച്ചുള്ളവരാർദ്രചിത്തരായ്.

ഹിമബാഷ്പകണം പൊഴിച്ചു നീ തല താഴ്ത്തുന്നതു കാണ്മതുണ്ടു ഞാൻ; കരയായ്ക ശുഭേ! തവാശ്രുവാൽ വിധിതന്നായസഹൃത്തലിഞ്ഞിടാ.

       IX

ഒരു പിഞ്ചുകിടാവിനേയുമെൻ മടിയിൽത്തന്നെകിടത്തി,യേകയായ് ദയവിട്ടു മറഞ്ഞതെങ്ങു നീ! ദയിതേ ചെറ്റു പിഴച്ചതെന്തു ഞാൻ?

എവിടേക്കു കുതിച്ചിടുന്നു നീ മനമേ! നില്ക്കു,കിതെന്തു സാഹസം! വിഷതുല്യവിഷാദചിന്തയാർ- ന്നിനി നീ തീണ്ടരുതെൻകുമാരനെ.

         (അപൂർണ്ണം)

(കവനകൗമുദി, പുസ്തകം 25, ലക്കം 12, 1105, കന്നി, 1930)ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)