ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൽകാലമന്ത്രിയും ഇൻസ്റ്റാൾമെന്റടവും
ഒരു കാർ വില്പനക്കഥ
സുട്ടും, തലപ്പാവും, കാഴ്ചയിലേതാളു-
മൊട്ടാന്നു മാനിക്കും നോട്ടവുമായ്,
'ഷോറു'മിലേക്കു കടന്നുചെന്നദ്ദേഹം
കാറുകളോരോന്നും നോക്കിനോക്കി.
രണ്ടുമണിക്കുറു കൊണ്ടു തനിക്കേതു
വേണ്ടുന്നതെന്നതു തീർച്ചയാക്കി.
'അഞ്ചാണ്ടുകൊണ്ടട'വെന്നോതി മാനേജർ
പുഞ്ചിരിയാ'ലെസ്സും' മൂളി മൂപ്പൻ.
ഫോറവും കൈയിലൈടുത്തുകൊണ്ടേജണ്ടു
'സാറിന്റെ പേരെന്തെ?' ന്നന്വേഷിച്ചു.
ഉത്തരം കേട്ടതു, 'മുദ്യാേഗ?'മെന്നുളെളാ-
രർത്ഥത്തിലൊന്നയാൾ കണ്ണയച്ചു.
'തല്ക്കാലമന്ത്രി'യെന്നോതേണ്ടതാമസ-
മാക്കേമൻ സായിപ്പു കൈമലർത്തീ-
"സോറി ഞാൻ സോ സോറി; യങ്ങിനെയാണെങ്കിൽ
ക്കാറിൻവില റൊക്കം തന്നിടേണം!
(സഞ്ജയൻ പുസ്തകം 2, ലക്കം 8, 1937 ജൂൺ 29, പുറം 171)