താൾ:സഞ്‌ജയന്റെ കവിതകൾ.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാസ്യാഞ്‍ജലി 7


കരകാണാക്കണ്ണീർക്കരിങ്കടലി-

ലൊരു ചിരിത്തോണിയിറക്കുവാനായ്

മുതിരും ഞാൻ, നടുഭ്രാന്തെന്നു ലോകം

മുഴുവൻ പഴിച്ചാലും കുസലെന്യേ

കടലെന്തോ ദുസ്വപ്നം കണ്ടപോലി-

ങ്ങുടനുടൻ ഞെട്ടി ഞരങ്ങിയാലും,

നിഴലില്ലാദ്ദീപ്തി വമിച്ചുവാനം

മിഴിയിണക്കാന്ധ്യം വരുത്തിയാലും,

കരളിൽ പ്രതിധ്വനി പൊങ്ങുമാറാ-

ക്കരിമേഘം വാവിട്ടലറിയാലും.

ചുഴലിക്കാറ്റൂഴിതൻ കാൽ പിടിച്ച-

ങ്ങുയരെച്ചുഴറ്റിയെറിഞ്ഞെന്നാലും,

പ്രലയരപയോദങ്ങളൊത്തുകൂടി-

പ്പെരുമാരി കോരിച്ചൊരിഞ്ഞെന്നാലും,

കരകാണാക്കണ്ണീർക്കരിങ്കടലി-

ലൊരു ചിരിത്തോണിയിറക്കുവാനായ്

അമരെത്തെൻ തമ്പുരാൻ വാഴുവോള-

മടിയന്നുപേടി തരിമ്പുമില്ല.

  ( ഹാസ്യാഞ്ജലി. പുറം 40, സഞ്ജയൻ പുസ്തകം 2. ലക്കം 6, 1937 ജൂൺ 29, പുറം 161 )