താൾ:ശ്രീമൂലരാജവിജയം.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
2


മഹാരാജ്ഞിയുടെ കിരീടംകൊണ്ടും വിഭൂഷിതവുമായ ഈ കൊടിയെ നമ്മുടെ അഭിനവാഭിവൃദ്ധിയുടെ ആരംഭത്തിനു മറ്റൊരു ചിഹ്നമെന്നു തീർച്ചയായി പറയാം. അതു തുടങ്ങി വിക്ടോറിയാ മഹാരാജ്ഞി നാടുനീങ്ങിയതിന്റെ ശേഷം അവിടത്തെ പ്രഥമപുത്രനും ബ്രിട്ടീഷു രാജ്യത്തിലെ യുവരാജാവും ആയ നമ്മുടെ ചക്രവർത്തി എഡ്‌വ്വെർഡ് ഏഴാമന്റെ സിംഹാസനാരോഹണം സംബന്ധിച്ചു ഡൽഹിയിൽ കൂടപ്പെട്ട രണ്ടാമത്തെ മഹാസഭ കൂടിയതു വരെ കഴിഞ്ഞിരിക്കുന്ന കാലത്തിനിടക്കു ഉണ്ടായിട്ടുള്ള പരിഷ്‌കാരാഭിവൃദ്ധിയുടെ ഒരു സംക്ഷേപ ചരിത്രം മേൽ വിവരിക്കപ്പെടുന്നതാകുന്നു. ഇതിൽ അടങ്ങീട്ടുള്ള ൨൭ വർഷകാലത്തിൽ മുക്കാൽ ഭാഗവും നമ്മുടെ മഹാരാജാവിന്റെ രാജ്യഭരണ കാലത്തിൽ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടും ഈ കാലത്തിനിടയ്ക്കു സംഭവിച്ചിട്ടുള്ള പ്രശസ്തങ്ങളും ഐശ്വൎയ്യകരങ്ങളും ആയ സകല സംഭവങ്ങൾക്കും അവിടുന്നു നിസ്സംശയം ഹേതുഭൂതനായിരിക്കുന്നതുകൊണ്ടും ഈ പ്രബന്ധത്തെ "ശ്രീമൂലരാജവിജയം" എന്നു അഭിധാനം ചെയ്യുന്നതു അവിഹിതമായിരിക്കയില്ലെന്നും പ്രത്യുത, സർവ്വജനസമ്മതമായിരിക്കുമെന്നും വിശ്വസിക്കുന്നു.


പൂൎവചരിത്രം


തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പൂർവകാല ചരിത്രം പ്രായശഃ ഇതിഹാസ രൂപമായിരിക്കുന്നു ഈ സംസ്ഥാനത്തിലെ രാജവംശം ദക്ഷിണദേശത്തിനു തെക്കുള്ള രാജ്യങ്ങളെ ഭരിച്ചു വന്ന മൂന്നു പ്രധാന വംശങ്ങളിൽ ഒന്നായ ചേരവംശത്തിൽ ചേർന്നതാണെന്നുള്ളതിനു സംശയമില്ല. തിരുവിതാംകോട്ടു രാജാവിനു ചേർന്നതായ രാജ്യം ഇപ്പോൾ ഉള്ളതിലും കൂടുതലായ പ്രദേശങ്ങളെ വ്യാപിച്ചിരുന്നു എന്നുള്ളതു ഈയിടെ അറിയപ്പെട്ടിട്ടുള്ള ഗ്രന്ഥാവശിഷ്ടങ്ങളിലും ശിലാലിഖിതങ്ങളിലും നിന്നും മറ്റും വ്യക്തമാകുന്നു. തിരുവിതാംകോട്ടിലെ മഹാരാജാവിനു തെക്കെ ഇൻഡ്യാ മുഴുവനും അധികാരം ഉണ്ടായിരുന്നു എന്നു പോർട്ടുഗീസ്സു പാതിരിയായ ഫ്രാൻസിസ് സെവിയർ (Francis Xavier) അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ഒന്നിൽ പ്രസ്താവിച്ചിരിക്കുന്നു. ൧൪-‍ആം വർഷശതത്തിന്റെ ആദികാലത്തിൽ ഒരു തി-

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/8&oldid=174454" എന്ന താളിൽനിന്ന് ശേഖരിച്ചത്