താൾ:ശരണോപഹാരം.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശരണമയ്യപ്പാ! വിബുധനേതാവേ!
ശരണം സത്യകജനിതാവേ!
ശരണം വില്ലാളിമുടിമണിപ്പൂൺപേ!
ശരണം സർവ്വേശ! - ഭഗവാനേ!        123        (ശരണമയ്യപ്പാ)

ശരണമയ്യപ്പാ സഗുണബ്രഹ്മമേ!
ശരണം ത്രൈലോക്യസുകൃതമേ!
ശരണം ധർമ്മത്തിൻ സതതഗോപ്താവേ!
ശരണം ശാസ്താവേ! - ഭഗവാനേ!        124        (ശരണമയ്യപ്പാ)

ശരണമയ്യപ്പാ! ശബരിമാമല
ശരണമാം സാധുജനബന്ധോ!
ശരണമാത്മജ്ഞ വിനുതസൽക്കീർത്തേ!
ശരണം ചിന്മൂർത്തേ! - ഭഗവാനേ!        125        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/20&oldid=174406" എന്ന താളിൽനിന്ന് ശേഖരിച്ചത്