Jump to content

താൾ:ശതമുഖരാമായണം.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8

ശതമുഖരാമായണം

നന്ദപ്രദം കാഞ്ചനദ്രുമശോഭിതം
ഉൾപ്പുക്കുനിന്നരുളീ രഘുപുംഗവ-
നത്ഭുതവിക്രമനച്യുതനദ്വയൻ
ചിൽപുരുഷൻ പുരുഷോത്തമനവ്യയൻ
സൽപുരുഷപ്രിയൻ കിൽബിഷനാശനൻ.
"കൂട്ടമൊരുമിച്ചുനില്പിനെല്ലാവരും
കോട്ടയഴിപ്പിൻ; കിടങ്ങുതൂൎത്തീടുവിൻ."
അൎക്കകുലോത്ഭവനാജ്ഞയാ വേഗമോ -
ടൎക്കജനാദിയാം വാനരവീരനും
രക്ഷോബലവും വിഭീഷണവീരനും
ഇക്ഷ്വാകുവംശപരിവൃഢസനയും
മായാപുരിമതിലും കിറ്റങ്ങും തക-
ൎത്തായോധനത്തിനടുത്തുചെന്നീടിനാർ.
തൽപുരിപാലകന്മാരായ സംഗ്രാമ
തൽപരന്മാർ മഹൽകാലകേയന്മാരും
ഹസ്തിരഥതുരഗങ്ങൾതോറും നിജ -
ഹസ്തേ പരമായുധങ്ങൾധരിച്ചുടൻ
വെട്ടുമിടികൾപോലേ ഭയമാംവണ്ണ -
മട്ടഹാസം ചെയ്തടുത്താരതിദ്രുതം.
ശസ്ത്രങ്ങളസ്ത്രങ്ങൾ നാരാചപങ്‌ക്തികൾ
മുൾത്തടി ശൂലം മുസലം ഗദകളും
ദണ്ഡങ്ങൾ വാളും ചുരിക കടുത്തില
ഭിണ്ഡിപാലങ്ങൾ പരിഘങ്ങളീട്ടികൾ
ശക്തിയും ചക്രവും വെണ്മഴുവീൎച്ചവാൾ
കൈക്കത്തിയും കന്നക്കത്തിയും ചോട്ടയും
കന്തം കുറിയവാൾ[1] ചന്തമേറും പീലി-
ക്കുന്തം ചവിളം ചരട്ടുകുന്തങ്ങളും
കൈകൊണ്ടടുത്തു തൂകിത്തുടങ്ങീടിനാ-
രുൾക്കരുത്തോടു രഘുനാഥസൈന്യവും.
വാനരന്മാരുടേ ഗൎജ്ജിതാഘോഷവും.
കൌണപവീരമഹാസിംഹനാദവും
വാരണവാജികൾനാദവിശേഷവും
കാരണപൂരുഷശംഖനിനാദവും


  1. കതിരവാൾ എന്നുപാഠാന്തരം.
"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/8&oldid=174392" എന്ന താളിൽനിന്ന് ശേഖരിച്ചത്