താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയിരിക്കുമായിരുന്നു'--എന്നു പറവാൻ ഇവിടെ എന്തു ന്യായങ്ങളാണു കണ്ടിട്ടുള്ളത്? സർ ജാർജ് ക്ലാർക്കിന്റെ പ്രസംഗത്തിനു പ്രയോജനകരമായിരിക്കുമായിരുന്നു. എന്നോ? കൃഷിക്കാർക്കു പ്രയോജനകരമായിരിക്കുമായിരുന്നു എന്നാണെങ്കിൽ എന്തിനു പ്രയോജനകരം? ഈ വാക്യം വെറും 'പായ്യാരം' ആകുന്നു എന്നും. ഇതും വൃഥാ സ്ഥൂലമൂലകവും വായനക്കാരന്റെ തലച്ചോറിനെക്കൊണ്ടു മണ്ണു ചുമപ്പിക്കുന്നതും ആണെന്നു പറയാം.

മേല്പറഞ്ഞ ആക്ഷേപങ്ങൾ സാധാരണ ആർക്കും അല്പം ചിന്തിച്ചാൽ ബോധ്യമാകുന്നവയാണ്. ത്യാജ്യത്യാഗം ചെയ്തും, അർത്ഥദോഷങ്ങളെ നീക്കിയും, ശുദ്ധമാക്കി എഴുതുന്നതായാൽ, മേല്പടി പത്രാധിപക്കുറിപ്പിനെ, വാക്യങ്ങൾക്കു ഏറെയൊന്നും ഭേദഗതിചെയ്യാതെ, താഴെ കാണിക്കുംപ്രകാരം സംക്ഷേപിക്കാം.

"പൂനയിൽ പുതുതായി സ്ഥാപിക്കപ്പെട്ട കൃഷിശാസ്ത്രകാളേജ് കെട്ടിടം ഈ ജൂലൈ 18-നു ആദ്യമായി തുറന്ന അവസരത്തിൽ, ബാംബെ ഗവർണർ ബഹുമാനപ്പെട്ട സർ ജാർജ് ക്ലാർക്ക് ചെയ്തിരുന്ന പ്രസംഗം, ഇന്ത്യയിലെ കൃഷിപരിഷ്കാരകാര്യത്തിൽ താല്പര്യമുള്ളവർ അവശ്യം അറിഞ്ഞിരിക്കേണ്ടതായ അനേകം സംഗതികൾ അടങ്ങിയതായിരുന്നു. അദ്ദേഹം ഒരു ഇന്ത്യൻ രാജ്യകാര്യപരായണനായിരുന്നിരുന്നു എങ്കിൽ, കൃഷിപരിഷ്കാരത്തിനും കൃഷിവിദ്യാഭ്യാസപ്രചാരത്തിനും കൂടുതലായി പണം ചെലവുചെയ്യാൻ ഗവൺമെന്റിനോടു കാലാകാലഭേദം വിചാരിക്കാതെ അലട്ടിക്കൊണ്ടിരിക്കുമായിരുന്നു, എന്നു പ്രസ്താവിച്ചിരിക്കുന്നു. കൃഷിപരിഷ്കാരാർത്ഥം ഇന്ത്യയിൽ ഇപ്പോൾ പലവിധം പരിശ്രമങ്ങൾ ചെയ്തുവരുന്നുണ്ട്; എന്നാലും, ഇനിയും പല കാര്യങ്ങൾ അവശ്യം നടത്തേണ്ടതായിട്ടുണ്ട്. ഇതിലേക്കു വേണ്ട വ്യവസ്ഥകൾ ചെയ്യുവാനാണ് ഗവൺമെന്റ് കൂടുതലായി പണം ചെലവു ചെയ്യേണ്ടത്. ഇന്ത്യയിലെ ഭൂസ്വഭാവം ഒരു പ്രത്യേക മാതിരിയിലുള്ളതാകയാൽ നവീന കൃഷിസമ്പ്രദായങ്ങളെ പ്രയോഗിച്ചറിയേണ്ടിയിരിക്കുന്നു എന്നും, ഇതിലേക്കു രാജ്യത്തിന്റെ നാനാഭാഗങ്ങളിലും കൃഷിപ്രയോഗത്തോട്ടങ്ങൾ സ്ഥാപിക്കേണ്ടതാണെന്നും അദ്ദേഹം