our special conditions. We want more demonstration farms where the cultivators can receive object lessons by which the advantages of improved methods can be brought home to their minds. I should like to see many more lecturers employed in going about among the villages to instil new ideas and to awaken interest. I think we should also establish rural schools where the elements of practical agriculture could be taught in the vernacular."
ഇതിന്റെ അർത്ഥം ഇപ്രകാരമാണ്: "ഞാൻ ഒരു ഇന്ത്യൻ രാജ്യകാര്യപരായണൻ ആയിരുന്നു എങ്കിൽ, കൃഷി പരിഷ്കാരത്തിന്നായും (കൃഷിസംബന്ധിച്ച) അറിവുണ്ടാക്കിക്കൊടുക്കുന്നതിനായും അതിന്റെ പ്രചാരത്തിനായും ഇപ്പോഴത്തേതിലും അധികം പണം ചെലവാക്കുവാൻ, കാലാകാലഭേദവിചാരം കൂടാതെ ഗവണ്മെന്റിനോടലട്ടിക്കൊണ്ടിരിക്കുമായിരുന്നു. നമ്മൾ കൃഷിസംബന്ധമായ തത്വാന്വേഷണമാർഗ്ഗത്തിൽ പൂർവ്വാധികം പ്രവൃത്തിക്കേണ്ടിയിരിക്കുന്നു; എന്തുകൊണ്ടെന്നാൽ, ഇന്ത്യൻ കൃഷിവിഷയകാര്യങ്ങൾ ഇന്ത്യയ്ക്കു പ്രത്യേകമായിട്ടുള്ളവയാണ്; മറുനാടുകളിൽ നടത്തിവന്നിരിക്കുന്ന ശ്രദ്ധാപൂർവ്വമായ അന്വേഷണങ്ങൾ ഈ നാട്ടിന്റെ വിശേഷാവസ്ഥയ്ക്കു തീരെ ഗണനാർഹമല്ല. പരിഷ്കൃതസമ്പ്രദായങ്ങളെക്കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയെന്നു സാധനപാഠങ്ങൾ മുഖേന കൃഷിക്കാർക്കു മനസ്സിലാക്കിക്കൊടുക്കുവാൻ നമ്മൾക്കു ഇപ്പോഴത്തേതിലുമധികം കൃഷിപ്രയോഗത്തോട്ടങ്ങൾ വേണം. ഗ്രാമപ്രദേശങ്ങളിൽ ചെന്നു ജനങ്ങൾക്കു പുതിയ തത്വങ്ങളെ ഉപദേശിക്കയും അവയിൽ തല്പര്യം ജനിപ്പിക്കയും ചെയ്യുന്നതിലേയ്ക്കിപ്പോഴത്തേതിലുമധികം പ്രസംഗകർത്താക്കന്മാരെ ഏർപ്പെടുത്തിക്കാണ്മാനും എനിക്കു ആഗ്രഹമുണ്ട്. കൃഷിപ്രവൃത്തി നടത്തുന്നതിനെപ്പറ്റിയുള്ള മൂല തത്വങ്ങൾ നാട്ടുഭാഷയിൽ പഠിപ്പിക്കുവാൻ നാം ഗ്രാമങ്ങൾ തോറും പാഠശാലകൾ ഏർപ്പെടുത്തേണ്ടതാണെന്നും ഞാൻ വിചാരിക്കുന്നു."--ഇതാണ് സർ. ജാർജിന്റെ പ്രസംഗത്താൽ അർത്ഥമാക്കീട്ടുള്ളത്. മേല്പടി പത്രാധിപക്കുറിപ്പിൽ പറയുന്ന സംഗതികൾ പലേ ഘട്ടങ്ങളിൽ ഇതിൽനിന്നു ഭിന്നമായിരിക്കുന്നു എന്ന് സ്പഷ്ടമാണ്.