Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം 5
ഖണ്ഡലേഖനം (2)

ഖണ്ഡലേഖനങ്ങളിൽ മറ്റൊരിനം പത്രധിപക്കുറിപ്പുകളാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇവ വർത്തമാനങ്ങൾ ശേഖരിക്കുന്ന റിപോർട്ടരുടെ ചുമതലയിൽ പെട്ടതല്ല. എങ്കിലും, ഇവയെ രചിക്കുന്ന സമ്പ്രദായം, മുമ്പു പറഞ്ഞ വർത്തമാനക്കുറിപ്പുകൾ എഴുതുമ്പോൾ ഓർമ്മവെയ്ക്കേണ്ടതായ സാഹിത്യശാസ്ത്രതത്വങ്ങളെ ആശ്രയിക്കുന്നതാകകൊണ്ടു, ഇവയുടെ രീതിയെക്കുറിച്ചും അല്പം വിചിന്തനം ചെയ്യാം. പത്രാധിപക്കുറിപ്പുകളിൽ ലോകവാർത്തകൾ വിഷയമായി വരുമെങ്കിലും, അവയെ പ്രതിപാദിക്കുന്ന സമ്പ്രദായത്തിനു ഭേദമുണ്ട്. വർത്തമാനക്കുറിപ്പുകളിൽ ഓരോ സംഭവങ്ങൾ നടന്നപോലെ വിവരിക്കയേ വേണ്ടു; റിപ്പോർട്ടർമാർ ആ വാർത്തകളെക്കുറിച്ചു തങ്ങൾക്കുള്ള അഭിപ്രായംങ്ങളെ പ്രസ്താവിക്കരുതാത്തതാകുന്നു. അഭിപ്രായം പറയുമ്പോൾ വൃത്താന്തകഥനം എന്നതു മാറി ആഭിപ്രായപ്രകടനം ആയിത്തീരുന്നു. ഒരു സംഗതിയെപ്പറ്റി അഭിപ്രായം പുറപ്പെടുവിച്ചെഴുതുന്നതാണ് പത്രാധിപക്കുറിപ്പ്. വർത്തമാനക്കുറിപ്പിനെ സംഭവാഖ്യാനം എന്നും പത്രാധിപക്കുറിപ്പിനെ സംക്ഷിപ്തവിവരമെന്നും പറയാം. പത്രത്തിന്റെ അഭിപ്രായങ്ങളെയാണ് പത്രാധിപക്കുറിപ്പുകളിലോ, പത്രാധിപപ്രസംഗങ്ങളിലോ പ്രകാശിപ്പിക്കുന്നത്. വെറും വർത്തമാനങ്ങൾ എഴുതുക റിപ്പോർട്ടറുടെ കൃത്യം; ഈവക കുറിപ്പുകൾ, പത്രാധിപക്കുറിപ്പുകൾക്കു വിഷയമായിത്തീരാവുന്നതാണുതാനും. അപ്പോൾ പത്രാധിപക്കുറിപ്പെഴുതുന്ന ആൾ ആ വാർത്തകളെ ഏറെക്കുറെ പരാമർശിക്കയും അതിന്മേൽ ഗുണദോഷനിരൂപണം ചെയ്ത് അഭിപ്രായങ്ങൾ പുറപ്പെടുവിക്കയും ചെയ്യുന്നു. ചില സംഗതികളിൽ, പത്രാധിപക്കുറിപ്പുകൾ വർത്തമാനങ്ങളെപ്പറ്റിയുള്ള വിമർശനങ്ങൾ അടങ്ങിയവയായിരിക്കയില്ല; രാജ്യഭരണസംബന്ധമായ വല്ല കണക്കുകളോ, വ്യവസ്ഥകളോ, കല്പനകളോ ഉദ്ധരിച്ചെഴുതിയിട്ടുള്ളതാവാം. ഇതിലൊക്കെ മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യം, പത്രധിപക്കുറിപ്പുകൾ ഒരിക്കലും വെറും സംഭവകഥനമായിരിക്കരുതെന്നുള്ളതാണ്. പിന്നെ വർത്തമാനങ്ങളെ