Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയാൾ പെട്ടെന്ന് നിലത്തുവീഴുകയും അത് അവരിൽ.........ആൾ കാണുകയും ചെയ്തു. അവർ അയാളെ താങ്ങിയെടുത്ത് അടുത്തൊരു പീടികയുംടെ മുൻ തിണ്ണയിൽ ഇരുത്തി, ഡാക്ടർക്കു ആളയച്ചു; ഡാക്ടർ വന്നെത്തുംമുമ്പ് അയാൾ മരിച്ചു യിരുന്നു. ഡാക്ടറുടെ പരിശോധനയിൽ, മരണം ചുഴലികൊണ്ടുണ്ടായതായിരുന്നു എന്നു അഭിപ്രായമാകയും, ഇൻസ്പെക്ടർ അപ്രകാരം മേലധികൃതന്മാർക്ക് എഴുതുകയും ചെയ്തിരിക്കുന്നു.

മേലെഴുതിയ റിപ്പോട്ട് ഒരു ചെറിയമാതൃക മാത്രമാണ്. വിഷയഗൗരവം അനുസരിച്ചു ഇനിയും ചില വിവരങ്ങൾ കൂട്ടിച്ചേർക്കേണ്ടതായി വന്നേക്കും. ശവപരിശോധന കഴിച്ചു ഡാക്ടർ അഭിപ്രായം പറയുമ്പോൾ, വൈദ്യസംബന്ധമായ ചില സാങ്കേതിക പദങ്ങൾ ഉപയോഗിക്കുന്നുണ്ടായിരിക്കും. ഇവയെപ്പറ്റി റിപോർട്ടർക്കു സംശയം ഉണ്ടായിരുന്നാൽ ഡാക്ടറോടു ചോദിച്ചു മനസ്സിലാക്കിക്കോള്ളേണ്ടതുമാണ്.

'കുട്ടിത്തരം' റിപോർട്ടർക്കു പലപ്പോഴും പണിയൊഴിഞ്ഞ അവസരങ്ങൾ ഉണ്ടായിരിക്കാം. അവയെ ചിരിച്ചുല്ലസിച്ചു കളവാൻ തോന്നുംപോലെ, നല്ല വഴിക്കു ഉപയോഗിപ്പാൻ ആഗ്രഹം തോന്നുകില്ലായിരിക്കും. എന്നിരുന്നാലും ആ അവസരങ്ങളെയാണ് അവൻ നല്ലവണ്ണം വിനിയോഗിക്കേണ്ടത്. പത്രത്തൊഴിലിൽ ഉന്നതസ്ഥാനങ്ങളെ പ്രാപിക്കുന്നതിന്നു, റിപ്പോർട്ടറുടെ പടിയിൽ ചാടിക്കയറിയതു കൊണ്ടുമാത്രം മതിയാകയില്ല; ഉയരെപ്പോകാൻ തക്ക വിശിഷ്ടയോഗ്യതകൾ സമ്പാദിക്കേണം. പ്രസംഗങ്ങളെ സൂത്രലിപിയിൽ കുറിച്ചെടുത്തുംകൊണ്ട് വർത്തമാനപത്രത്തിൽ വിളമ്പുന്നതിലേക്കു തക്കവണ്ണം 'പാക'പ്പെടൂത്തുന്ന പണിയിൽ, അവന്റെ കൈച്ചുറുക്ക് വർദ്ധിപ്പിക്കുവാൻ അവൻ ഉത്സാഹിച്ചുകൊണ്ടിരിക്കണം, ഒരു പ്രസംഗം കുറിച്ചെടുത്താൽ, അത് ആദ്യന്തം വായിച്ചുനോക്കി ആദ്യമായി പകുതിയാക്കി സംഗ്രഹിക്കുക; അനന്തരം, ഈ സംഗ്രഹത്തെത്തന്നെ വീണ്ടും ചുരുക്കി എഴുതുക. വീണ്ടും ചെറുതാക്കി കാര്യസ്സാരം സംക്ഷേപിക്കാൻ കഴിയുമെങ്കിൽ അതും നല്ലതു തന്നെ. ഇങ്ങനെ വലിയ പ്രസംഗങ്ങളെ സംക്ഷേപിച്ചെഴുതി ശീലിച്ചാൽ, അവന്നു തന്റെ പണിയിൽ ശ്രമം