താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഴിഞ്ഞ് പ്രതിക്ക് കുറ്റപത്രം കൊടുക്കുമ്പോൾ, അവന്റെ മേൽചുമത്തിയിരിക്കുന്ന അപരാധം എന്താണെന്ന് അറിയാം. ഇതു കുറിച്ചെടുക്കണം. പിന്നെ പ്രതിയുടെ എതിർവാദമാവുന്നു. അവൻ കുറ്റം സമ്മതിച്ചു മൊഴികൊടുക്കുന്നതായാൽ, കേസിന്റെ സ്വഭാവത്തെയും, അതിനെ തെളിയിക്കാനായി കൊടുത്തിട്ടുള്ള സംഗതികളുടെ സാരത്തെയും, ശിക്ഷാവിധിയെയും മാത്രം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയാൽ മതിയാകും. പ്രതിഭാഗം എതിർതെളിവു കൊടുക്കത്തക്കവണ്ണം കുറ്റം സമ്മതിക്കാതെ കേസു നടക്കുന്നതായാൽ, പ്രതിഭാഗത്തെളിവ് കുറിച്ചെടുക്കണം. ഇതിന് ചുരുക്കെഴുത്ത് വേണമെന്നില്ല; സാധാരണ 'നീട്ടിയെഴുത്ത്' മതി. പ്രധാന സംഗതികളെയും കുറിക്കണ്ടതായായിവരൂ. പ്രതിസാക്ഷികളിൽ മുഖ്യമായുള്ള ആളുടെ മൊഴി കുറിച്ചെടുത്താൽ, മറ്റു സാക്ഷികളുടെ മൊഴികളിൽ വിശേഷാൽ വല്ലതും തെളിവുകൾ ഉണ്ടെങ്കിൽ, ഇവ മാത്രം കൂട്ടിച്ചേർക്കേണ്ടതായിട്ടേ ഉണ്ടാവൂ. മൊഴികൾ കുറിക്കുമ്പോൾ ചോദ്യം എഴുതേണ്ടതില്ല. ഉത്തരം കൊണ്ടു ചോദ്യം മനസ്സിലാകത്തക്കവണ്ണം കുറിക്കാവുന്നതാണ്. കോടതിവകയായി ചോദ്യം ചെയ്യുമ്പോൾ അതിന്റെ ഉത്തരം കുറിക്കുന്നത് 'കോടതിചോദ്യം' എന്ന് എഴുതീട്ടു പിന്നാലെ വേണ്ടതാണ്. ഓരോ ഭാഗത്തെക്കും വക്കീലന്മാർ ഉണ്ടായിരുന്നാൽ, അവരുടെ പ്രസംഗങ്ങളുടെ സാരവും കുറിക്കണം. വിധി പ്രസ്താവിക്കുമ്പോൾ, കോടതിയിൽനിന്ന് വിശേഷമായി വല്ല ഉപദേശം നൽകുകയോ, ശാസനചെയ്കയോ ഉണ്ടായാൽ, അതും വിധിക്കു പുറമെ വിശേഷാലായി റിപ്പോർട്ടിൽ പ്രസ്താവിച്ചിരിക്കണം.

കോടതിയിലെ കേസുകൾക്ക് റിപ്പോർട്ട് തയ്യാറാക്കുന്നതിന് റിപ്പോർട്ടർക്ക് ചുരുക്കെഴുത്തു സമ്പ്രദായം അവശ്യം അല്ലാ, നീട്ടിയെഴുത്തുകൊണ്ട് ആവശ്യം സാധിക്കാം. വിവരങ്ങൾ കുറിച്ചെടുത്താൽ പിന്നെ, റിപ്പോർട്ടെഴുതുമ്പോൾ പ്രതേകം ശ്രദ്ധ വയ്ക്കേണ്ടത്, തലവാചകമെഴുതുന്നതിലാണ്. എഴുതിയിരിക്കുന്ന സംഗതികൾക്കു യോജിപ്പായ തലവാചകമാണ് നടനാട്ടേണ്ടത്. അതിൽതന്നെയും ചില അപകടങ്ങൾ നേരിട്ടേക്കാം. ഒരു കേസ് തീർച്ചയാവാതിരിക്കുന്ന നിലയിൽ, അതിലെ വാസ്തവമിന്നതാണെന്ന്