താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്നതാണെന്നു ഉറപ്പിച്ചതിന്റെ ശേഷം, അയാൾ, തന്റെ കൂട്ടുപണിക്കാരിൽവെച്ച് അധികം മിടുക്കുള്ളവരെ വിളിച്ചുവരുത്തി, അവരുമായി ആലോചിക്കുന്നു. അവർ ഓരോരുത്തരും ആ ആശയത്തെപ്പറ്റി പറയാവുന്ന ആക്ഷേപങ്ങളൊക്കെ പറകയും. പുതിയ അഭിപ്രായങ്ങൾ സുചിപ്പിക്കയും ചെയുന്നു. ഇങ്ങനെ പലർകൂടി പതിരു പാറ്റിക്കളഞ്ഞു നല്ല നെന്മണി തിരിച്ചെടുക്കയും പുതിയതായി ചില നെന്മണികൾകൂടെ ചേർക്കുയും ചെയ്തതിന്റെ ശേഷമാണ് സാക്ഷാൽ കഥയെഴുത്തുകാരൻ അരങ്ങത്തു വരുന്നത്‌. പത്രാധിപർ, താനും കൂട്ടരുംകൂടി ആലോചിച്ചുറപ്പിച്ചിട്ടുള്ള കഥയുടെ സൂത്രങ്ങളെങ്ങനെയൊക്കെയെന്നു കഥയെഴുത്തുകാരനെ ഗ്രഹിപ്പിക്കുന്നു. ഇയാളും തന്റെ അഭിപ്രായത്തിൽ കഥയ്ക്കു മെച്ചമുണ്ടാക്കുന്ന സംഗതികളെ സൂചിപ്പിക്കുന്നു. ഇതുവരും കൂടിയിരുന്നു, കഥയുടെ പരിപോഷണം ഏതു പ്രകാരത്തിൽ ആയിരിക്കേണമെന്നു, തമ്മിൽ വാദപ്രതിവാദം ചെയ്തു തീർച്ചപ്പെടുത്തുന്നു. ഇത്രയുമായാൽ പിന്നെ, കഥയെഴുത്തുകാരൻ തന്റെ കൈക്കൽ ഏല്പിക്കപ്പെട്ട കഥാബീജത്തെ പത്രാധിപർ പറഞ്ഞിട്ടുള്ള പ്രകാരത്തിൽ നട്ടുനനച്ചു മുളപ്പിച്ച് കാഴ്ചക്കാർക്കു ചേതസ്സമാകർഷകമാകുംവണ്ണം വളർത്തിക്കൊണ്ടു വരുവാൻ വേണ്ട ശ്രമം ചെയ്യുന്നു. ആദ്യമായി, കഥയെഴുത്തുകാരൻ പത്രാധിപരുടെ പക്കൽനിന്നു കിട്ടിയ സൂചനകളേയും ആശയങ്ങളെയും ഉപയോഗപ്പെടുത്തി കഥാവസ്തുവിന്റെ സംക്ഷേപം എഴുതിത്തയ്യാറാക്കുന്നു. കഥാരംഭം വായനക്കാരുടെ മനസ്സിനെ ആവർജ്ജിക്കുവാൻ തക്കവണ്ണം കഥയിൽ മുഖ്യമായ ഒരു സംഭവത്തെ ആരംഭത്തിൽ എടുത്തുവെയ്ക്കുന്നു. പ്രാരംഭാധ്യായങ്ങൾ, വൃഥാസ്ഥൂലങ്ങൾ ആവാതിരിപ്പാൻ കരുതി, പല കുറി പുതുക്കിയെഴുതി ശരിപ്പെടുത്തിയതിനു മേലേ, പത്രത്തിൽ അച്ചടിക്കുന്നതിനായി അയയ്ക്കാറുള്ളു. ഒരു നാടകത്തിലെങ്ങനെയോ, നാനാരസങ്ങളും സ്തോഭങ്ങളും, ഇളക്കത്തക്കവണ്ണം, കവിയുടെ മനോധർമ്മം പ്രയോഗിക്കുന്നു, അങ്ങനെതന്നെ ഇത്തരം കല്പിതകഥയുടെ പ്രാരംഭഘട്ടങ്ങളിലും ലോകരുടെ ഹൃദയരഹസ്യങ്ങളെ പ്രകാശിപ്പിച്ചിരിക്കണം. ഇപ്രകാരം ചെയ്താൽ കഥാപ്രാരംഭഘട്ടങ്ങൾ വായനക്കാരന്റെ മനസ്സിനെ അവനറിയാതെ തന്നെ ബഹുദൂരം