ഉള്ളടക്കത്തിലേക്ക് പോവുക

താൾ:വിരുതൻ ശങ്കു.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വിരുതൻശങ്കു
അദ്ധ്യായം ൧

മലയാളത്തു തറവാടുകൾ ചിന്നിച്ചിതറി പോകുന്നതിന്നു പല കാരണങ്ങളുണ്ട്. സംബന്ധക്കാരായി വരുന്നവർ എണ്ണയും കച്ചയും അത്യാവശ്യമായ പണ്ടം പാത്രങ്ങളും കൊടുക്കുക എന്നുള്ള പഴയ നടപടി വിട്ടു ഭാൎയ്യയും കുട്ടികൾക്കും സ്വകാൎയ്യസ്വത്തു കൊടുക്കുന്ന നടപടി പതിവായി വരുന്തോറും സ്വാൎത്ഥങ്ങൾ വലിച്ചും പണത്തിളപ്പുകൊണ്ടു സമത്വം പോയി മേന്മ നടിക്കുക നിമിത്തം സ്വരച്ചയില്ലായ്മ വലിച്ചും തറവാടുകൾ ഭിന്നിക്കുന്നതു പണ്ടത്തേതിലധികം സാധാരണയായിവരുന്നുണ്ട്. തറവാട്ടിൽ കൈകാൎയ്യകൎത്തൃത്വമുള്ളവരുടെ ഭാൎയ്യമാരായി വരുന്നവരുണ്ടാക്കുന്ന മത്സരംകൊണ്ടു പിരിയുന്നതും അന്നുമിന്നും ഒരുപോലെതന്നെ. പൂവകത്തു വീട്ടുകാർ പിരിഞ്ഞതു സ്വകാര്യസ്വത്തുകൊണ്ടുമല്ല, വിരുന്നുകാരിയുടെ വിരുതുകൊണ്ടുമല്ല. പൂവകത്തെ കുലദൈവം മനോഭവശത്രുവായിരിക്കുന്ന വിരൂപാക്ഷനായിരുന്നതുകൊണ്ടായിരിക്കാം. ധനികന്മാരെ ആകൎഷിക്കത്തക്ക കന്യാപ്രഭവം ചേരമാൻ

"https://ml.wikisource.org/w/index.php?title=താൾ:വിരുതൻ_ശങ്കു.pdf/11&oldid=224899" എന്ന താളിൽനിന്ന് ശേഖരിച്ചത്