ഉള്ളടക്കത്തിലേക്ക് പോവുക

താൾ:വിനോബയുടെ ശബ്ദം.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വിനോബയുടെ ശബ്ദം

ഗ്രാമദാനത്തിന്റെ അർത്ഥം


ഞങ്ങൾ ചെല്ലുന്നേടത്തുനിന്നെല്ലാം ഭൂമി കിട്ടുന്നുണ്ടെന്നുള്ളതാണ് എന്റെ അനുഭവം. ജനങ്ങളുടെ വിശ്വാസവും ഭക്തിയും പ്രവൎത്തനോന്മുഖമാക്കപ്പെട്ടിരിക്കുന്നു. ഭൂദാനത്തിൽ അവർ കാണുന്നത് സ്വന്തം നന്മതന്നെയാണ്. അഭ്യസ്തവിദ്യരാകട്ടെ, ഈ പ്രസ്ഥാനത്തിന്റെ വിജയപരാജയങ്ങളെക്കുറിച്ച് ചൎച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതൊരു പൂൎണ്ണവിജയമാണെന്നു തെളിഞ്ഞാൽ, പിന്നേയും അവർ വാദിക്കും. അവരുടെ ചൎച്ചകൾക്ക് ഒരവസാനവുമുണ്ടാവുകയില്ല. അവരെ എതിൎക്കാൻ മെനക്കെടുന്നവരെ വങ്കന്മാരെന്നു വിളിക്കണം. എന്നാൽ, ഈ പഠിപ്പുള്ളവർ കുറച്ചുദിവസം ഞങ്ങളുടെ കൂടെ വന്ന്, ജനകീയ മനസ്സും ജനകീയ ഹൃദയവും എങ്ങിനെയുള്ളതാണെന്നും അതെങ്ങിനെയാണ് സമുദ്ധരിക്കപ്പെടുന്നതെന്നും സ്വന്തം കണ്ണുകൾകൊണ്ട് നോക്കിക്കാണുമെങ്കിൽ, അവൎക്കത് അത്യന്തം ഗുണകരമായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/5&oldid=221352" എന്ന താളിൽനിന്ന് ശേഖരിച്ചത്