18
രുന്നുള്ളു. കണക്കറിയാമായിരുന്നതുകൊണ്ട്, ഇന്ത്യയിൽ ഒട്ടാകെ ആവശ്യമായി വരാവുന്ന ഭൂമിയെത്രയാണെന്നു ഞാൻ കണക്കാക്കി നോക്കി. ഉടനെ എന്റെ ഉള്ളിൽനിന്നു എന്തോ ഒന്ന് എന്നോടു ചോദിച്ചു: “എന്ത്, നീ കണക്കു കൂട്ടാൻ തുടങ്ങിയോ? എന്നാൽ നിയൊരു തനി വങ്കനാണ്. എന്തുകൊണ്ടെന്നാൽ, നിനക്കു കിട്ട ന്ന തുക വളരെ വലുതായിരിക്കും. എങ്കിലും ആ ശീലത്തിന്റെ അടിമയാകകൊണ്ട്, ഞാൻ കണക്കുകൂട്ടി കോടി ഏകയെന്ന തുക യിലെത്തിച്ചെന്നു. എന്റെ കണക്കുകൂട്ടലിന്റെ ഫലംകൊണ്ട് ഞാൻ ഭീതനാവു കയും അന്നത്തെ സംഭവത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കാ തിരിക്കുകയും ചെയ്താൽ, ഞാൻ അഹിംസാവിശ്വാസം വെടിഞ്ഞ്, ഹിംസ കൈക്കൊണ്ടു് അശുഭപ്രതീക്ഷകനാവുകയാണ് നല്ലതെന്നു പെട്ടെന്നും എനിക്കു തോന്നി. ഇതിനു രണ്ടിനും തയ്യാറില്ലാതിരു ന്നതിനാൽ, രാമനാമം ജപിച്ച് ഞാൻ ഉറങ്ങാൻ കിടന്നു. പാടിയനുസരിച്ച് ഞാൻ അടുത്തദിവസം അടുത്ത ഗ്രാമത്തിലേ പരി പോയി. ഭൂദാനത്തെപ്പറ്റി ഞാൻ യാതൊന്നും പറഞ്ഞില്ല. ലുങ്കാനയിലെ സ്ഥിതികൾ അറിയാൻ വേണ്ടി മാത്രമാണ് ഞാൻ അവിടെ ചെന്നിരുന്നത്. പിന്നീട് ഭൂദാനം എന്ന പേരിൽ അറി യപ്പെടുവാൻ ഇടയായതെന്തോ അതിനേക്കുറിച്ച് എനിക്കു യാ തൊരു വിവരവുമുണ്ടായിരുന്നില്ല. എങ്കിലും അഹിംസ അതിനി വിക്കണമെങ്കിൽ, ഈശ്വരൻ അന്നു കാണിച്ചുതന്ന സൂചന ഞാൻ മുറുകിപ്പിടിക്കണമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ശ്രീരാമന്നു കുരങ്ങന്മാരെക്കൊണ്ട് തന്റെ കാര്യം നേടാൻ സാധിച്ചുവെങ്കിൽ, അദ്ദേഹത്തിനു തന്നെക്കൊണ്ട് അപ്രകാരം ചെയ്യുക സാദ്ധ്യമല്ലേ? ഞാൻ ആ കുരങ്ങന്മാരുടേയും തീവ്രഭക്തനാണ്. തന്നിമിത്തം, ആ കുരങ്ങന്മാർ ചെയ്തതുപോലെ, അഹന്ത പരിപൂണ്ണമായി ത്യജിക്കു വാൻ എനിക്കു കഴിയുമെങ്കിൽ, അവയെക്കൊണ്ടു വമ്പിച്ച കാര്യ