താൾ:മൗനഗാനം.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അന്നു ഞാൻ നേരിട്ടു കണ്ടുനിന്ന
പൊന്നിൻകിനാവുകളെങ്ങു പോയി
23-10-1937

ഇനിയുമൊരു പൂക്കാലമാകുമ്പൊഴേക്കുമി-
പ്രണയലത മൊട്ടിട്ടു കണ്ടിരുന്നെങ്കിൽ ഞാൻ !
20-5-1938


21
അടിയന്റെ കുറ്റം പൊറുത്തു കല്പി-
ച്ചടിയനെക്കാക്കണേ തമ്പുരാനേ !
22-12-1937


23
തിരിയാൻ തുടങ്ങുന്നോ തത്ത്വചിന്തയിലേക്കി-
ന്നിരുളിൽ തപ്പിത്തപ്പിശാസ്ത്രജ്ഞന്മാരേ, നിങ്ങൾ ?
വളരെക്കാലം നിങ്ങൾ വിശ്രമംകൂടാതോരോ
വനഗർത്തങ്ങൾതോറുമുഴന്നുനടന്നല്ലോ !
31-8-1937


24
എത്ര വല വീശിയാലും ലഭിക്കാത്ത
പത്രരഥം 'മനശ്ശാന്തി' യെൻ തോഴരേ !
വിണ്ണിലെത്തോപ്പിൽ പറന്നുകളിപ്പതു
മന്നിൽ നാം തേടിപ്പിടിക്കുന്നതെങ്ങനെ ?
30-9-1926


25
ആശയാം കാറ്റിൻ ഗതിക്കു പറക്കുന്നി-
താഹന്ത ചിത്തമാം വെൺപട്ടമെപ്പൊഴും !
30-9-1926

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/14&oldid=174152" എന്ന താളിൽനിന്ന് ശേഖരിച്ചത്