Jump to content

താൾ:മയൂഖമാല.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൾ നെയ്തെടുത്തിട്ടുള്ള;-
ആ ധവളനീരാളം,
എനിക്കെന്തലങ്കാരമായിരിക്കും!
അവൾ വളരെ വളരെ അകലത്താണെങ്കിലും;-
അഞ്ഞൂറുവെള്ളിമേഘച്ചുരുളുകളാൽ
അവൾ മറയ്ക്കപ്പെട്ടിരിക്കയാണെങ്കിലും;-
ഇതാ, പിന്നേയും,
ഓരോ രാത്രിയിലും,
ഞാൻ,
എന്റെ കൊച്ചനുജത്തിയുടെ,
(പ്രേമസർവസ്വത്തിന്റെ)
മണിമന്ദിരത്തിനുനേരേ,
ഉറ്റുനോക്കിക്കൊണ്ടു നില്ക്കുന്നു!
ആട്ടംകാലം സമാഗതമായി,
ആകാശഗംഗയ്ക്കുമീതെ,
മൂടൽമഞ്ഞു പരന്നുതുടങ്ങുമ്പോൾ,
ഞാൻ,
നദീതടത്തിനു നേർക്ക്,
ആശാപരവശനായിത്തിരിയുന്നു.
അഭിലാഷസമ്പൂർണ്ണങ്ങളായ നിശീഥങ്ങൾ
അസംഖ്യങ്ങളാണ്;-
പക്ഷേ,
ഒരു നീണ്ടസംവത്സരത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമേ-
ഏഴാമത്തെ ദിവസം മാത്രമേ;-
എനിക്കെന്റെ പ്രണയിനിയെ,
കാണുവാൻ സാധിക്കു!
ഞങ്ങളുടെ പരസ്പരപ്രണയത്തിന്,
ഞങ്ങളെ പരിതൃപ്തിപ്പെടുത്താൻ
സാധിക്കുന്നതിനുമുൻപുതന്നെ,
അതാ, നോക്കൂ,
ആ ദിവസവും,
ഉദിച്ചു കഴിഞ്ഞിരിക്കുന്നു!

തികച്ചും ഒരു സംവത്സരത്തിലെ,
രാഗമധുരങ്ങളായ
സമസ്താഭിലാഷങ്ങളും ,
ഇന്നു രാത്രികൊണ്ട്,
അവസാനിപ്പിച്ചശേഷം;
നാളെമുതൽ,

"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/30&oldid=174122" എന്ന താളിൽനിന്ന് ശേഖരിച്ചത്