താൾ:മയൂഖമാല.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാഹിത്യപരിശ്രമങ്ങളിൽ ഹൃദയപൂർവ്വം എന്നെ പ്രോത്സാഹിപ്പിക്കുവാനും തുടങ്ങി. തത്ഫലമായി ഉദ്ദേശം ആയിരത്തോളം പദ്യങ്ങൾ, ലോകത്തിലുള്ള വിവിധ സാഹിത്യങ്ങളിൽനിന്നും വിവർത്തനം ചെയ്യുവാൻ എനിക്കു സാധിച്ചു. അവയെല്ലാംതന്നെ ഈ ഗ്രന്ഥത്തിന്റെ തുടർച്ചയായി പ്രസിദ്ധപ്പെടുത്തണമെന്നുള്ളതാണ് എന്റെ ഉദ്ദേശ്യം. കേരളത്തിലെ നിഷ്പക്ഷബുദ്ധികളായ സഹൃദയന്മാർ എന്റെ ഈ സദുദ്യമത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.


8-3-1940ചങ്ങമ്പുഴ കൃഷ്ണപിള്ള


"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/2&oldid=174110" എന്ന താളിൽനിന്ന് ശേഖരിച്ചത്