താൾ:മണിമഞ്ജുഷ.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓതുന്നു മാലാൽ നാക്കു പൊങ്ങാത്തോരവർ:'ഞങ്ങൾ
പാദത്താൽ മർദ്ദിപ്പീല നിങ്ങളാമധഃസ്ഥരെ
നിങ്ങളെക്കനിഞ്ഞെന്നുംനോക്കുന്നുണ്ടസ്മദ് ദൃഷ്ടി; പുരസ്കൃ
തിക്കായുന്നുണ്ടസ്മദ്‌ദൃഷ്ടി;
നിങ്ങൾതൻ പുരസ്കൃതിക്കായുന്നുണ്ടസ്മൽകരം.
കൺതെളിച്ചവും നിങ്ങൾക്കുൾകുളിർച്ചയും നൽകും
ബന്ധുക്കളുച്ചസ്ഥരാം ഞങ്ങളേതിരവിലും.
നിങ്ങൾക്കും ഞങ്ങൾക്കുമായ് വാച്ചിടും ദൂരം തമ്മിൽ
നിങ്ങൾക്കില്ലല്ലോ! പിന്നെയെന്തിനിപ്പൃഥഗ്ഭാവം?"

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/46&oldid=174093" എന്ന താളിൽനിന്ന് ശേഖരിച്ചത്