താൾ:മണിമഞ്ജുഷ.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരങ്ങുലയ്ക്കാനരചൻ മതിയാമതിനു കൊഴുപ്പേകാ-
നനുചരനാവാ, മണിയാടകളല്ലഭിനയമതു സിദ്ധം.
അകമേ നിലകൊണ്ടതാതുചുവടുക,ളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ.
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷംമുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതുചതുരൻ.
പരാപരാത്മൻ! ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം, പരദുഃഖം ദുഖം;
പരമാർത്ഥത്തില്പ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനും; അവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും; പ്രഭോ! നമസ്കാരം!

മണിമഞ്ജുഷ 1933


        

ദിവ്യദർശനം


ഴിത്തിമിങ്ഗലത്തീൻ പഴമായ് വീഴ്ത്തി-
യാദിത്യബിംബത്തെയന്നും ദൈവം.
തൻതല പൊന്തിച്ചു നില്പായി കൂരിരു-
ട്ടന്തകനേറിന പോത്തുപോലെ.
മങ്ങിന വെണ്മതിക്കീറിനാൽ പാഴ്നിലാ-
‌വങ്ങിങ്ങൊരല്പാല്പമല്ലുതിർത്തു,
രോഷത്തിൻ മൂർച്ഛയിൽ ദംഷ്ട്രയാൽ താൻതൂകും
ഹാസത്തിന്നങ്കുരമെന്നപോലെ.
മിന്നാമിനുങ്ങുകൾ മുറ്റത്തിൽച്ചാഞ്ചാടി
മിന്നിയും മങ്ങിയും മാറി മാറി,
ജന്മവും മൃത്യുവുമെന്തെന്നു ലോകത്തെ-
ത്തന്മയരീതിയിൽക്കാട്ടിക്കാട്ടി.
വ്യാത്തമാം സുപ്തിതൻവക്ത്രത്തിന്നേതുമി-
ല്ലാൾത്തരമബ്ഭൂതം സർവഭക്ഷം;
പാരിടം നിർജ്ജീവപ്രായമായ് തീർന്നുപോയ്
മാരിയാമായതിൽ ഛായതട്ടി.

IIഅത്തരമുള്ളോരു രാത്രിയിൽ ഞാനുമെൻ
മെത്തയെ പ്രാപിച്ചേൻ വീതോന്മേഷം;

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/4&oldid=174086" എന്ന താളിൽനിന്ന് ശേഖരിച്ചത്