താൾ:ഭാസ്ക്കരമേനോൻ.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
91


സ്റ്റേഷനാപ്സർ ആധാരം വായിക്കുന്നതിനിടയ്ക്കു 'ഏമാനന്മാർ നില്ക്കുന്നുവല്ലോ' എന്നു വിചാരിച്ചു പായ് കൊണ്ടുവന്നു കോലായിൽ വിരിക്കുവാൻ അകത്തു പതുങ്ങിനിന്നു നോക്കുന്നവരോടു ആംഗ്യം കാണിക്കുന്നതുകണ്ടു കുഞ്ഞിരാമൻനായർ—

'വേണ്ടാ ഞങ്ങൾക്കു അധികം താമസിക്കുവാൻ ഇടയില്ല' എന്നു പറഞ്ഞു, സ്റ്റേഷനാപ്സരുടെ വായന കഴിയുന്നതുവരെ കാത്തുനിന്നിട്ടു രണ്ടുപേരുംകൂടി പരിവട്ടത്തേക്കു തിരിച്ചു. കയ്മൾ വിളക്കുംകൊണ്ടു അനുയാത്ര ഉത്സാഹിച്ചപ്പോൾ 'വേണ്ട, കയ്മൾ ബുദ്ധിമുട്ടേണ്ട' എന്നുപറഞ്ഞു ആധാരവും കൊടുത്തു തിരിയെ അയച്ചു.

സ്റ്റേഷനാപ്സർ പരിവട്ടത്തുചെന്നു കാപ്പി കഴിഞ്ഞു പുറപ്പെട്ടപ്പോൾ കുമാരൻനായർ എത്തിക്കഴിഞ്ഞിട്ടില്ല. അമ്മുവിന്റെ ശിഷ്യത്തി ഏതാണ്ടൊക്കെ തന്നത്താൻ മന്ത്രിച്ചുകൊണ്ടു് മിറ്റത്തു നില്ക്കുന്നുണ്ടായിരുന്നു. പത്തുമിന്നിട്ടോളം അവളായിട്ടുള്ള സംവാദത്തിൽ ചിലവഴിച്ചതിന്റെ ശേഷമേ ഭാസ്കരമേനോൽ പടിക്കു പുറത്തേക്കു കടന്നുള്ളു. എളവല്ലൂൎക്കുകാൽനടയ്ക്കു പോവുകയാണെങ്കിൽ ബുദ്ധിമുട്ടിനു പുറമെ അവിടെ എത്തുമ്പോൾ നേരം കുറെ വൈകുകയും ചെയ്യുമെങ്കിലും സ്റ്റേഷനാപ്സൎക്കു വണ്ടിപിടിച്ചെങ്കിലോ എന്നു മനോരാജ്യം തന്നെയുണ്ടായില്ല.

വഴിയിലിറങ്ങി കിഴക്കോട്ടൊന്നു നോക്കി ഉദയപൎവ്വതത്തിനടുത്തു ലഘുക്കളായ കാർമേഘങ്ങളോടു ഇടകലൎന്നിട്ടുള്ള ശുഷ്ക്കമേഘങ്ങൾ ശുദ്ധിചെയ്യാത്ത പഞ്ഞിക്കൂട്ടംപോലെ, ശിഖരോപശിഖരങ്ങളായി വന്നുകൂടീട്ടുണ്ടു്. അതൊന്നും കൂട്ടാക്കാതെ മുറുകിനടന്നു. പാലത്തിന്റെ അക്കരപ്പറ്റാറായപ്പോഴേക്കും ആകാശത്തെ പ്രകൃതമൊക്കെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/97&oldid=174012" എന്ന താളിൽനിന്ന് ശേഖരിച്ചത്