താൾ:ഭാസ്ക്കരമേനോൻ.djvu/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
89


മുതാലായ ദോഷകോപങ്ങളെ തടുക്കുവാനല്ലാതെ മോടിക്കു ലവലേശം മോഹിച്ചിട്ടില്ല. കൊങ്ങിണിച്ചെടി, കരിഞ്ഞോട്ട, മുരിക്കു, മുള, അടമ്പ, മുണ്ട മുതലായ ചെടികളും വൃക്ഷലതാദികളും കൂടിപ്പിണഞ്ഞു ബന്ധിക്കപ്പെട്ടിട്ടുള്ള വേരിലും പ്രകൃതിദേവിയുടം വിളയാട്ടംതന്നെ. പറമ്പിൽ എല്ലാടവും സുഭിക്ഷമായ വളൎന്നു തെളിഞ്ഞിട്ടുള്ള സസ്യാദികൾ നയനാനന്ദകരങ്ങളെന്നേ പറയേണ്ടതുള്ളഉ. ആകപ്പാടെ നോക്കുന്നതായാൽ ഈ വീട്ടിൽ ദരിദ്രഭാവത്തേക്കാൾ അല്പവൃത്തിയിലുള്ള സംതൃപ്തിയും മോഹങ്ങളുടെ മിതഭാവവുമാണു അദികം പ്രകാശിച്ചുകാണുന്നതു്.

കുഞ്ഞിരാമൻനായർ കടമ്പ കയറിക്കടക്കുന്നതുകണ്ടു കോലായിൽ നിന്നിരുന്ന 'ശിന്നൻ' അകത്തേക്കു ചാടി ഓടി. സ്റ്റേഷനാപ്സർ പറമ്പും പുരയും തന്റെ ദൃഷ്ടിവിഭ്രമത്താൽ ഉഴിഞ്ഞുകൊണ്ടു പടിക്കകത്തു പ്രവേശിച്ചതോടുകൂടി വൃദ്ധനായ കയ്മളും പരിഭ്രമിച്ചു മിറ്റത്തു ചാടിവീണു. കുഞ്ഞിരാമൻനായരുടെ തുണയായിട്ടു സ്റ്റേഷനാപ്സരാണെന്നു കണ്ടപ്പോൾ പരിഭ്രമം ഒന്നുകൂടി വർദ്ധിച്ചു. കയ്മളുടെ പാരവശ്യം കണ്ടു കുഞ്ഞുരാമൻനായർ-

'ദാമോദരമേനോൻ കഴിഞ്ഞതോടുകൂടി കയ്മൾ ഞങ്ങളെ ഒക്കെ മറന്നുവെന്നു തോന്നുന്നു. എന്നു ചിരിച്ചുകൊണ്ടുാണു പറഞ്ഞതു്. കയ്മൾക്കു ഇതിന്റെ സാരം മനസ്സിലായില്ല. എങ്കിലും കുഞ്ഞിരാമൻനായരുടെ പ്രസന്നഭാവം കയ്മൾക്കു ധൈൎയ്യത്തെ ഉണ്ടാക്കിത്തീൎത്തു.

'എന്റെ ഏമാന്നെ, ഏമാനന്മാരുടെ കൃപകൊണ്ടല്ലെ ഈ കുഞ്ഞുകുട്ടിപരാധീനത്തിനു നാഴി കഞ്ഞികുടിക്കുവാൻ വകയായതു്? എന്റെ ജീവനുള്ള കാലത്തു ഞാൻ എങ്ങിനെയാണു ഏമാനന്മാരെ മറക്കുന്നതു്?'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/95&oldid=174010" എന്ന താളിൽനിന്ന് ശേഖരിച്ചത്