ആയി കുമാരൻനായർ ഇവിടെ വന്നതാണു്. ഈ കാൎയ്യങ്ങളെപ്പറ്റിയല്ലാതെ വേറെ യാതൊന്നും ഞങ്ങൾ തമ്മിൽ സംസാരിക്കുക ഉണ്ടായിട്ടില്ല.'
'അമ്മുവിന്റെ നൂലു് ബാലകൃഷ്ണമേനോൻ എങ്ങനെ സമ്പാദിച്ചു?'
അഞ്ചുറുപ്പിക അത്യാവശ്യമാണെന്നു പറഞ്ഞു ഒരു ദിവസം ബാലകൃഷ്ണമേനോൻ പരിവട്ടത്തുചെന്നുവത്രെ. അപ്പോൾ അമ്മുമാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അവരുടെ കയ്യിൽ ഉറുപ്പിക ഉണ്ടായിരുന്നതുമില്ല. എന്നിട്ടു തൽക്കാലത്തെ അത്യാവശ്യം നിവൎത്തിച്ചുകൊടുക്കുവാൻ വേണ്ടി അമ്മു നൂലു് അഴിച്ചുകൊടുത്തുവെന്നും ഇതുവരെ ബാലകൃഷ്ണമേനോൻ ആ എടവാടു തീൎത്തിട്ടില്ലെന്നും കുമാരൻനായർ പറഞ്ഞു. അദ്ദേഹം തന്നെ ഈ വിവരം ഇന്നു് ഉടപ്പിറന്നവൾ പറഞ്ഞപ്പോളേ അറിഞ്ഞുള്ളുവത്രെ'.
'എന്നാണു് നിങ്ങൾ ഉറുപ്പിക കൊടുത്തതു്?'
'ഒരു മാസം കഴിഞ്ഞു"
'ആ! ഹാ!! എന്നിട്ടു് ഇതുവരെ അമ്മു മിണ്ടാതിരുന്നു, അല്ലേ? ആ കായ്യം പോട്ടെ, മരുന്നുവാങ്ങുവാൻ വന്നു നിന്നിരുന്ന രോഗികൾ ആരെല്ലാമായിരുന്നു?' എന്നു സ്റ്റേഷനാപ്സർ ചോദിച്ചപ്പോൾ കമ്പൌണ്ടർ ഒരു രജിസ്തർ പുസ്തകം മലൎത്തിക്കാണിച്ചുകൊടുത്തു. അതിൽനിന്നു തലേദിവസം വന്നിരുന്നവരുടെ പേരുകൾ സ്റ്റേഷനാപ്സർ തന്റെ നോട്ടുപുസ്തകത്തിൽ കുറിച്ചെടുത്തിട്ടു്-
'നിങ്ങൾ തിരിയെ വന്നപ്പോൾ ആരെല്ലാം ഇവിടെയുണ്ടായിരുന്നു?' എന്നുവീണ്ടും കുത്തിച്ചോദിച്ചപ്പോൾ--
'ആദ്യം ഉണ്ടായിരുന്നവരെല്ലാം അതാതു ദിക്കുകളിൽതന്നെ നിന്നിരുന്നു.' എന്നു കമ്പൌണ്ടർ സമാധാനം പറഞ്ഞു.