താൾ:ഭാസ്ക്കരമേനോൻ.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
63


ഇങ്ങനെ സ്റ്റേഷനാപ്സർ ആസ്പത്രിയിൽ ചെന്നു കേറുന്നതുവരെ ഈ സ്വരൂപം പിന്നാലെ വരുന്നതുകണ്ടു.

ആസ്പത്രിയുടെ കോലായിൽ ചുമരിനോടുചേർന്നു ഒരു ബഞ്ചിന്മേൽ കമ്പൌണ്ടർ ഇരുന്നു് ഉറങ്ങുന്നുണ്ടായിരുന്നു. സ്റ്റേഷനാപ്സർ അയാളെ വിളിച്ചുണർത്തി എന്തോ സ്വകാര്യം പറഞ്ഞു രണ്ടുപേരുംകൂടി മരുന്നുകൾ വച്ചു സൂക്ഷിക്കുന്ന മുറിയിലേക്കു കടന്നു. സ്റ്റേഷനാപ്സർ അവിടെയുണ്ടായിരുന്ന മരുന്നുകളെല്ലാം സൂക്ഷമമായി പരിശോധിച്ചതിന്റെ ശേഷം കമ്പൌണ്ടരെ നോക്കി-

'ഈ മരുന്നു നിങ്ങൾ അടുത്ത ദിവസങ്ങളിൽ ഉപയോഗിക്കുകയുണ്ടായിട്ടുണ്ടോ? എന്നു്; ഒരു കല്ലടപ്പുകുപ്പി ചൂണ്ടിക്കാണിച്ചുകൊണ്ടു ചോദിച്ചു.

'ഇല്ല' എന്നു കമ്പൌണ്ടർ മറുപടി പറഞ്ഞു.

'എന്നാൽ കുപ്പിയുടെ വക്കത്തും അടുത്തു താഴത്തും മരുന്നു വിതറിക്കാണുന്നതിന്നു കാരണമെന്താണു്?'

'രൂപമില്ല. ഞാൻ എടുക്കുകയുണ്ടായിട്ടില്ല; നിശ്ചയം തന്നെ.

'വേറെ ആരെങ്കിലും എടുത്തിട്ടുണ്ടോ?'

'വൃഥാവിൽ ആരും ഈ അകത്തു കടന്നുകൂടാ എന്നാണു നിയമം'.

'ഈ നിയമം നിങ്ങൾ ശരിയായിട്ടു കൊണ്ടാടാറുണ്ടോ?'

'അപ്പാത്തിക്കരിയുടേയെ എന്റെയോ അപൂർവം ചില വേഴ്ചക്കാർ അകത്തു വരാറില്ലെന്നില്ല. എന്നാൽ ഇവരാരും മരുന്നുകളും മറ്റും എടുത്തു പെരുമാറുക പതിവില്ല.'

'നിങ്ങൾ അറിയാതെ കണ്ടു ഈ അകത്തേക്കു കടക്കുവാൻ വഴിയില്ലേ?'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/69&oldid=173981" എന്ന താളിൽനിന്ന് ശേഖരിച്ചത്