താൾ:ഭാസ്ക്കരമേനോൻ.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
38


തലേദിവസം രാത്രിയുണ്ടായ മഴകൊണ്ടു അവയുടെ തെളിവുകുറഞ്ഞിരിക്കുന്നു. മതിലിനോടു അടുത്തു അടുക്കളയുടെ നിരയിന്മേൽ ചുകന്ന മണ്ണു പുരണ്ടിട്ടുള്ള വിരലുകൾ പതിഞ്ഞിട്ടുണ്ടു്. ഭാസ്കരമേനോൽ നിരയിന്മേൽ ചവിട്ടിനിന്നു മറുഭാഗത്തേക്കു എത്തിച്ചുനോക്കിയപ്പോൾ അവിടെയെല്ലാം ഉറച്ച കൽപ്രദേശമായിരുന്നതുകൊണ്ടു അവിടെനിന്നും കാലടികളുടെ പോക്കു് എങ്ങോട്ടായിരുന്നുവെന്നറിവാൻ കഴിഞ്ഞില്ല. എന്നാൽ നേരെ ചുവട്ടിൽ ഒരു കവിളൻ മടൽ മതിലിന്മേൽ ചാരി വച്ചിരിക്കുന്നതു കണ്ടു.

ഇത്രയും നോക്കിക്കണ്ടതിന്റെ ശേഷം സ്റ്റേഷനാപ്സർ തിരിയെ പോന്നു. മേശപ്പുറത്തിരിക്കുന്ന കിണ്ടിയിൽ പതിവുപോലെ തലേദിവസം രാത്രിയിലും ചുക്കുവെള്ളം അടച്ചുവച്ചിട്ടുണ്ടായിരുന്നുവെന്നും, പുറത്തേക്കുള്ള സകല വാതിലുകളും അടച്ചു സാക്ഷയിട്ടിരുന്നുവെന്നും അർദ്ധരാത്രിക്കു താൻ അകത്തു കടന്നു നോക്കിയപ്പോൾ വിളക്കു കെട്ടിരുന്നുവെന്നും, മറ്റു പലസംഗതികളും കുഞ്ഞിരാമൻനായർ സ്റ്റേഷനാപ്സരുടെ ആവശ്യപ്രകാരം അദ്ദേഹത്തിനെ മനസ്സിലാക്കി. മരുന്നും കിണ്ടിയും കൈവശപ്പെടുത്തുവാൻ, ചേരിപ്പറമ്പിൽനിന്നും ആരെങ്കിലും വന്നതിന്റെ ശിഷ്ടം മതിയെന്നു സ്റ്റേഷനാപ്സർ തീർച്ചയാക്കി.

ഇനി ശവത്തിന്റെ ഉടമസ്ഥൻ വരുന്നതുവരെ കാത്തുനിന്നു പിന്നീടു വേണ്ടുന്ന നടവടികൾ നടത്തുവാൻ സ്റ്റേഷനാപ്സരെ ഭാരം ഏല്പിച്ചു നമ്മൾ പുളിങ്ങോട്ടുബങ്കളാവുവിട്ടു മറ്റൊരു രംഗം പ്രവേശിക്കേണ്ടിയിരിക്കുന്നു.


"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/44&oldid=173954" എന്ന താളിൽനിന്ന് ശേഖരിച്ചത്