താൾ:ഭാസ്ക്കരമേനോൻ.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
33


'ഗോവിന്ദനേതാണു്' എന്നു ചോദിച്ചപ്പോൾ കുഞ്ഞിരാമൻനായർ ഗോവിന്ദനെ ചൂണ്ടിക്കാണിച്ചു.

'ഇയാൾ തന്നെയല്ലെ സ്റ്റേഷനിലേക്കു എഴുത്തു കൊണ്ടുവന്നതു്?'

'അതെ, ഇയാൾ തന്നെയാണു്.'

'ശരി, നിങ്ങൾ മാത്രം ഇവിടെ നിൽക്കു. ഇനി ആവശ്യപ്പെടുന്നതുവരെ മറ്റെല്ലാവരും പുറത്തുപോയി നിൽക്കട്ടെ' എന്നു ഇസ്പെക്ടർ കുഞ്ഞിരാമൻ നായരെ നോക്കി പറഞ്ഞപ്പോൾ സ്റ്റേഷൻ ആപ്സരും കാൺസ്റ്റബിളും കുഞ്ഞിരാമൻ നായരും ഒഴികെ മറ്റെല്ലാവരും പുറത്തേക്കു കടന്നു. ഇൻസ്പെക്ടൎക്കു കുഞ്ഞിരാമൻനായരുമായിട്ടു പരിചയമുണ്ടായിരുന്നതുകൊണ്ടു ആരു, ഏതു, എന്ന ചോദ്യങ്ങൾക്കൊന്നും അവകാശമുണ്ടായിരുന്നില്ല. ആവശ്യപ്പെട്ട പ്രകാരം ആളുകൾ തളത്തിൽനിന്നും പിരിഞ്ഞപ്പോൾ കുഞ്ഞിരാമൻനായരെ അടുക്കൽ വിളിച്ചു, 'ഇവിടെ കിടപ്പുകാരു ആരെല്ലാവരുമാണു' എന്നു ചോദിച്ചു. ഈ ചോദ്യത്തിനു തൽക്ഷണം ഉത്തരം പറവാൻ കുഞ്ഞിരാമൻനായർ ഒന്നു മടിച്ചു. അല്പനേരം ആലോചിച്ചിട്ടു-

'അദ്ദേഹത്തിനു ദീനം തുടങ്ങിയതിന്റെ ശേഷം സ്ഥിരമായിട്ടു ഇവിടെ കിടപ്പുകാർ ഞാനും ഗോവിന്ദനും മത്രമേ ഉള്ളു. എന്നാൽ ഏകദേശം ഒരു മാസമായിട്ടു കാൎയ്യസ്ഥനും ഇവിടെത്തന്നെയാണു ഇതിനുമുമ്പും കൂടക്കൂടെ ഇവിടെ കിടക്കാറില്ലെന്നില്ല.'

'കാൎയ്യസ്ഥന്റെ നിജമായിട്ടുള്ള കിടപ്പു് ഒരു മാസമായിട്ടു ഇവിടെ ആക്കുവാനെന്താണു വിശേഷിച്ചു കാരണം?'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/39&oldid=173948" എന്ന താളിൽനിന്ന് ശേഖരിച്ചത്