Jump to content

താൾ:ഭാഷാപാഠസാഹ്യം.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാം പാഠം തിരുവിതാംകൂർ സർവകലാശാല
ഒരു കേരളസർവകലാശാലയും സ്ഥാപിക്കണമെന്നുള്ള ആലോചന കാൽ ശദാബ്ദങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്.
- (1) യൂറോപ്യൻ സർവകലാശാലകൾ ക്രിസ്ത്വബ്ദം പന്ത്രണ്ടാം ശതകത്തിലാണ് ആദ്യമായി ഇംഗ്ലണ്ടിൽ സർവ കലാശാലകൾ സ്ഥാപിതമായത്. ആക്സ് ഫോർഡ്, കോ ബ്രിഡ്ജ്, ലണ്ടൻ ഈ ഇംഗ്ലീഷ് സർവകലാശാലകൾ ലോ കപ്രസിദ്ധി സമ്പാദിച്ചവയാണ്. ഇപ്പോൾ അനവധി സർ വകലാശാലകൾ ഓരോ രാജ്യത്തുമുണ്ട്. സാങ്കേതിക പഠനം സംബന്ധിച്ചുള്ള സർവകലാശാലകളും അനവധിയാണ്.

(d) മദ്രാസ് സർവകലാശാല -ഇംഗ്ലീഷ് ഭാഷയിൽ അദ്ധ്യാപനം നടത്തപ്പെട്ടുവന്ന മദ്രാസ് സർവകലാശാലയാ ണ് തിരുവിതാംകൂറിലെ കാളേജുകളിലെ വിദ്യാഭ്യാസം നിയ ന്ത്രിച്ചു വന്നിരുന്നത്. കാളേജ് കെട്ടിടങ്ങൾക്കും ഉപകരണ ങ്ങൾക്കും സാമഗ്രികൾക്കും അദ്ധ്യാപകന്മാരുടെ ശമ്പളത്തി നും തിരുവിതാംകൂർ ഗവണ്മെറ് പണം ചെലവു വന്നി രുന്നു എങ്കിലും പാഠപദ്ധതി, പരീക്ഷ മുതലായ പ്രധാനസം ഗതികൾ മദ്രാസ് സർവകലാശാലയുടെ മേൽനോട്ടത്തിൽ ത ന്നെ ആയിരുന്നു. അവരുടെ നിയമങ്ങളെ അംഗീകരിക്കാതെ യാതൊരു നിർവ്വാഹവുമില്ലായിരുന്നു. കാളേജുകളിൽ പഠിതാ ക്കൾക്ക് പ്രവേശനം ലഭിക്കുന്നതിനു 10 വരെ മട്രിക ലേഷൻ പരീക്ഷ, സർവകലാശാല വകയായി നടപ്പിലിരുന്നു. അനന്തരം സ്കൂൾഫൈനൽ പരീക്ഷ നമ്മുടെ ഗവണ്മെൻറിൽ നിന്നു നടപ്പിലാക്കി. സ്കൂൾ ഫൈനൽ പരീക്ഷ നടത്തിവരു ന്നത് നമ്മുടെ ഗവണ്മെൻറാണെങ്കിലും ജയിച്ചവരെ കാളേജ് പ്രവേശനത്തിന് അംഗീകരിക്കേണ്ടതും മദ്രാസ് സർവകലാ ശാലയാണ്.
(8) അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ -സർവകലാ ശാലാ ബിരുധാരികളുടെ സംഖ്യ ക്രമേണ കൂടി വന്നതിനാൽ ഉൽകൃഷ്ടവിദ്യാഭ്യാസം സിദ്ധിച്ചവരുടെ ഇടയിൽ തൊഴിലി ല്ലായ്മ വർദ്ധമാനമായി. കൃഷി, കച്ചവടം, കൈത്തൊഴിൽ ഇവയിലപ്പെട്ട് ഉപജീവനം നിർവഹിക്കുന്നതിനും അവ ക്ക് അസാദ്ധ്യമായിത്തീർന്നു. ഈ ദയനീയാവസ്ഥ ഇൻഡ്യൻ

"https://ml.wikisource.org/w/index.php?title=താൾ:ഭാഷാപാഠസാഹ്യം.pdf/7&oldid=219197" എന്ന താളിൽനിന്ന് ശേഖരിച്ചത്