Jump to content

താൾ:ഭാഷാപാഠസാഹ്യം.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാപാഠസാഹ്യം

ശാസ്ത്രം. ശിക്ഷാക്രമമഹാപാഠശാല അധ്യാപകന്മാരെ പരിശീലിപ്പിക്കുന്ന കാളേജ് (ട്രെയിനിംഗു് കാളേജ്). നിയ മാട്ടം(ലാ). കരകൗശലം കൊത്തുപണി ആദിയായവ. പബ്ളിക്ക് ലൈബ്രറി പൊതുവായനശാല. പൗരസ്ത്യഗ്ര ന്ഥശാല കിഴക്കൻ രാജ്യങ്ങളിലെ താളിയോല മുതലായ ഗ്രന്ഥ ങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന സ്ഥലം. കേന്ദ്രീകൃത ഗവേഷണ മന്ദിരം മധ്യസ്ഥാനത്ത് ഏപ്പെടുത്തപ്പെട്ടിട്ടുള്ള ശാസ്ത്രാ ഷണശാല. P. 7. സ്വയമേവ തന്നത്താനേ. പക്ഷാന്തരം= അഭിപ്രായഭേദം. ഉത്തരോത്തരം മേൽക്കുമേൽ ശ്രേയസ് കരം കീർത്തിയെ ഉണ്ടാക്കുന്നത്. പാാസംഗ്രഹം (൧) പുരാതന ഭാരതീയസർവകലാ ശാലകൾ ക്രിസ്തുവിന്റെ ജനനത്തിനു മുമ്പുതന്നെ ഭാരത ത്തിൽ തക്ഷശില, നളന്ദ, കാഞ്ചീപുരം, മധുര ഈ സ്ഥലങ്ങ ളിൽ സർവകലാശാലകളുണ്ടായിരുന്നു. ഇവകൂടാതെ ശിഷ രെ സ്വീകരിച്ച് അന്നവസ്ത്രാദികൾ നൽകി വിദ്യാഭ്യാസം നിർവഹിച്ചുവന്ന പല ഗുരുകുലാശ്രമങ്ങളും ഭാരതത്തിലുണ്ടാ യിരുന്നു. ഇങ്ങനെയുള്ള ഒരു ആശ്രമത്തിലാണല്ലൊ ഭഗവാൻ ശ്രീകൃഷ്ണനും കുചേലനും സതീതരായിരുന്നത്. ഇവയെല്ലാം ക്രമേണ നാമാവശേഷമായിപ്പോയി. (൨) ആധുനിക ഭാരതീയ സർവകലാശാലകൾ ഇൻ ഡാ ഗവണർ ജനറൽ ഡൽസി പ്രഭുവിന്റെ ഭരണകാല ത്താണ് മദ്രാസ്, ബോംബേ, കൽക്കട്ടാ, അലഹബാദ്, ലാ ഹൂർ, ഈ വലിയ പട്ടണങ്ങളിൽ സർവകലാശാലകൾ സ്ഥാ പിതമായത്. ഇവയെ തുടർന്നു ആഗ്രാ, ബനാറസ്, മൈസൂ ർ, മുതലായ പട്ടണങ്ങളിലും സർവകലാശാലകൾ സ്ഥാപി ക്കപ്പെട്ടു. ബനാറീസിൽ ഹിന്ദുക്കൾക്കും ആലിഗറിൽ മഹമ്മ ദിയക്കും ഓരോ സർവകലാശാലയുണ്ട്. മഹാകവി രവിന്ദ്ര നാഥടാഗോറിന്റെ മേൽനോട്ടത്തിൽ ശാന്തിനികേതനവും ഒരു വിശ്വവിദ്യാലയം തന്നെ. മദ്രാസ് ആരംഭിച്ചിട്ടുള്ള പ്രസിഡൻസിയിൽ തന്നെ തെലുങ്ക് ആഡ് സർവകലാ ശാലയും, തമിഴ് അണ്ഡാമല സർവകലാശാലയും കണ്ണാ ടകം സംസാരിക്കുന്നവ മൈസൂർ സർവകലാശാലയും സ്ഥാപിക്കപ്പെട്ടിട്ടുള്ളതുപോലെ മലയാളം സംസാരിക്കുന്നവ

"https://ml.wikisource.org/w/index.php?title=താൾ:ഭാഷാപാഠസാഹ്യം.pdf/6&oldid=219195" എന്ന താളിൽനിന്ന് ശേഖരിച്ചത്