താൾ:ഭഗവദ്ദൂത്.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ ഭഗവദ്ദൂതു്


(ഭഗവാൻ ഇരിക്കുന്നു) വിദു-(തൊഴുതുകൊണ്ടു്) എന്നോ ഞാൻ പണ്ടു ജന്മാന്തരമതിലതിയായ്- ച്ചെയ്ത പുണ്യപ്രഭാവാ- ലിന്നോർക്കാതിപ്രകാരം മുരമഥന! ഭവൽ- സ്സംഗമത്തിന്നു യോഗം വന്നൂ ചിൽ ബ്രഹ്മമെന്നുള്ളതിനുടെയഴകേ- റുന്ന സാക്ഷാൽ തിടമ്പേ! വന്ദിച്ചീടുന്നവർക്കുള്ളൊരു സുകൃതഫല- ത്തിന്റെ സാരക്കുഴമ്പേ! 4 ഇന്നു മാമകഗൃഹത്തിലേറ്റവും നന്ദിയോടുമെഴുന്നള്ളുവാൻ വിഭോ! വന്ന സംഗതി നിനച്ചിടുമ്പൊളീ മന്നിലുള്ളവരിൽ മാന്യനായി ഞാൻ. 5 നിന്തിരുവടിയുടെ ഈ എഴുന്നള്ളത്തു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഇന്നു് ഇതിന്നു സംഗതി വന്നതു് ഇവിടുത്തെ കൃപ തന്നെ. ഭഗ- ഇന്നത്ര വന്നതു വശാൽ കളിയല്ലെനിയ്ക്കു കുന്നിച്ചിടുന്നു കുതുകം മനതാരിലേറ്റം നന്ദിച്ചു കൊണ്ടയി ഭവാനൊരുമിച്ചിരിപ്പാ- നെന്നുള്ളിലുണ്ടു കൊതി പാരമുദാരബുദ്ധേ! 6 എന്നാലിനി അച്ഛൻ പെങ്ങളെ കാണുകയല്ലെ മുമ്പിൽ വേണ്ടതു്?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/74&oldid=202569" എന്ന താളിൽനിന്ന് ശേഖരിച്ചത്