താൾ:ഭഗവദ്ദൂത്.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം


(അണിയറയിൽ)

’തരമൊടു വിദുരൻ തന്നാലയത്തിങ്കലേക്കായ്- പ്പരമപുരുഷനാകും കൃഷ്ണനെത്തൃഷ്ണയോടെ സുരഭിലകുസുമാദ്യം കൊണ്ടു വേണ്ടും പ്രകാരം വിരവിനൊടെതിരേറ്റും കൊണ്ടിതാ വന്നിടുന്നു‘ 1 (അനന്തരം പറഞ്ഞ പോലെ വിദുരനും ഭഗവാനും പ്രവേശിക്കുന്നു) വിദുരൻ- (അർഗ്ഘ്യപാദ്യങ്ങളെക്കൊണ്ടു പൂജിച്ചിട്ട്) പൂമാതിൻ പുണ്യമെല്ലാം പുരുഗുണപുരുഷാ- കാരമായ്ത്തീർന്നൊരോമൽ- ബ്ഭൂമാവോലും ഭവാനുള്ളടിമലരടിയൻ താണിതാ കൂപ്പിടുന്നു കാമക്രോധാദിയാകും രിപുഗണമണയാ- തെപ്പൊഴും കാത്തിടേണം പ്രേമത്താലേകിടേണം നരഹര! ഭഗവൽ- ഭക്തിയും മുക്തിയും മേ! 2 (എന്നു നമസ്കരിക്കുന്നു) ഭഗവാൻ- (പിടിച്ചു എണീപ്പിച്ചിട്ടു്) ഭക്തോത്തമ!സഖേ! നിന്നിൽ സക്തി വർദ്ധിക്ക കാരണം നക്തമത്ര ശയിപ്പാനും ഭുക്തിക്കും കൂടി വന്നു ഞൻ. 3 വിദു-ഇതിലെ ഇതിലെ. (എന്നു രണ്ടാളും ചുറ്റി നടന്നിട്ടു്) ഈ പീഠത്തിന്മേൽത്തന്നെ എഴുന്നള്ളിയിരിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/73&oldid=202568" എന്ന താളിൽനിന്ന് ശേഖരിച്ചത്