താൾ:ഭഗവദ്ദൂത്.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൬൩


എന്നാലും പോയിവരാം. ഭീമസേനൻ-(കുറച്ചു ദേഷ്യത്തോടും പരിഭ്രമത്തോടും കൂടി സ്വകാര്യമായിട്ടു്)

കഷ്ടം മൽപ്പൂർവ്വജന്മാവരുളിയ നയവാ- ക്യങ്ങളെക്കേട്ടതെല്ലാം ശട്ടം കെട്ടാനുടൻ നിന്തിരുവടിയെഴുന്ന- ള്ളുന്നു കൊള്ളാമിതോർത്താൽ പൊട്ടൻ ഞാൻ ചെയ്ത സത്യം പരമൊരു പരിഹാ- സത്തിനായ് വന്നുകൂടും പെട്ടെന്നീ വാർത്തയൊന്നും തിരുമനമതിലാ- യീലയെന്നോ മറന്നോ? 24

എനിക്കീസ്സന്ധി സംസാരിപ്പാനുള്ള യാത്ര തന്നെ അശേഷം സമ്മതമില്ല. എന്നുതന്നെയല്ല. യുദ്ധത്തിൽ ദുര്യോധനന്റെ തുട തച്ചൊടിച്ചു ജീവഹാനി വരുത്തുകയും ദുശ്ശാസനന്റെ മാറിടം കുത്തിപ്പിളർന്നു് അതിൽനിന്നു പുറപ്പെടുന്ന ചോര കോരിക്കുടിക്കുകയും ആച്ചോരക്കൈകൊണ്ടു പാഞ്ചാലിയുടെ തലമുടി കെട്ടിക്കുകയും മറ്റും ചെയ്തേയ്ക്കാമെന്നു് ആദ്യം സത്യവും ചെയ്തുപോയി. ഇങ്ങിനെയാണു് പുറപ്പാട് എന്നു് അപ്പോൾ വിചാരിച്ചില്ലല്ലോ. ഇനിയെങ്കിലും അനുവാദമുണ്ടെങ്കിൽ നൂറിനേയും ഒന്നിച്ചു കഴിച്ചു വരാം.

ഭഗ- (ചിരിച്ചുകൊണ്ടു്)

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/57&oldid=202548" എന്ന താളിൽനിന്ന് ശേഖരിച്ചത്