താൾ:ഭഗവദ്ദൂത്.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൬൪             ഭഗവദ്ദൂതു്


ഹേ!ഹേ!ഭീമ! ഭവാനെന്തീസ്സാഹസം ശരിയല്ലിതു് ആഹവം തന്നെയുണ്ടാകും മോഹവും സാദ്ധ്യമായ് വരും 23

ഭീമ-എന്നൽ മതി. നിങ്ങൾ നിശ്ചയിക്കുന്നതൊക്കെ എനിയ്ക്കു സമ്മതമാണു്.

അർജ്ജുനൻ-ബന്ധുക്കളായിട്ടുള്ള വിരോധം വളരെപ്പോരാത്തതാണു്. സന്ധി സംസാരിക്കുന്നതു് ആവശ്യവുമാണു്. പക്ഷെ അവരുടെ സ്വഭാവം മുഴുവനും നിശ്ചയമുള്ളതുകൊണ്ടു് ആവശ്യമില്ലെന്നാണു് തോന്നുന്നതു്. എങ്കിലും ജ്യേഷ്ഠൻ അഭിപ്രായപ്പെടുകയും ഇവിടുന്നു് സമ്മതിക്കുകയും ചെയ്ത അവസ്ഥയ്ക്കു് ഇനി സംശയിപ്പാനില്ല. (സ്വകാര്യമായിട്ടു്)

കുരുകുലനിധനത്തിന്നാ- പ്പുരരിപുകൃപയാ ലഭിച്ച ദിവ്യാസ്ത്രം വിരവൊടു വിഫലമാക്കീ- ടരുതെന്നും കൂടിയുള്ളിലോർക്കേണം 21

നകുലൻ-ആദ്യം തന്നെ വിരോധികളും വികൃതികളുമായിരിക്കുന്ന ദുര്യോധനാദികളോടു യോജിക്കണമെന്നു സംശയിപ്പാൻ തന്നെ അവകാശമില്ലെന്നതാണു് എന്റെ പക്ഷം.

ധൂർത്തരായ ധൃതരാഷ്ട്രപുത്രരൊരുനാളി- ലല്ല പല വട്ടവും പേർത്തു ചെയ്തൊരപരാധമൊന്നുമൊരുവർക്കു- മിന്നു മറവാകുമോ?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/58&oldid=202682" എന്ന താളിൽനിന്ന് ശേഖരിച്ചത്