താൾ:ഭക്തിദീപിക.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ നവ്യപ്രഹ്ലാദന്നു ലോകത്തിൽപ്പിന്നീടെല്ലാ
മാനന്ദ മത്യാനന്ദ, മാദ്യന്തം ബ്രഹ്മാനന്ദം.

70


ധന്യനായ്,ക്കൃത്യാകൃത്യവേത്താവാ, യദ്ദിക്കിൽനി-
ന്നന്യനായ്സനന്ദനൻ തൻനാട്ടിൽത്തിരിച്ചെത്തി,
കാശിയിൽ ശ്രീശങ്കരസ്വാമിതന്നന്തേവാസ-
മാചരിച്ചദ്വൈതികൾക്കഗ്രഗണ്യനായ്ത്തീർന്നാൻ;
ഛത്മമറ്റാചാര്യനിൽ ഭക്തിഭാക്കായിപ്പിന്നെ
പ്പത്മപാദാഭിഖ്യയാൽപ്പാരെങ്ങും പ്രകാശിച്ചാൻ;
ശോഭനൻ തൻദേശികൻ മൂലമായ് നൃപഞ്ചാസ്യ
താപനീയശ്രുത്യന്തഭാഷ്യത്തെ നിവർത്തിച്ചാൻ;
ശിക്ഷകന്നായ് തൻപ്രാണനമ്മൂർത്തിപ്രസാദത്താൽ
ദക്ഷിണീകരിച്ചു തന്നാനൃണ്യമാപാദിച്ചാൻ;
ജന്മാന്തകാലത്തിങ്കൽദ്ദിവ്യനായ്, സ്സാക്ഷാൽകൃത
ബ്രഹ്മാവായ്, സ്സച്ചിദ്രൂപസായൂജ്യം സമ്പ്രാപിച്ചാൻ.

മണിമഞ്ജുഷ 1933
"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/37&oldid=173865" എന്ന താളിൽനിന്ന് ശേഖരിച്ചത്