താൾ:പ്രപഞ്ചവും മനുഷ്യനും.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഗുണപരമായ വൈവിധ്യത്തിനെല്ലാം നിദാനം പദാർത്ഥത്തിന്റെ വ്യത്യസ്തമായ രൂപവും ചലനങ്ങളും മറ്റുമാണ്; സ്ഥലമല്ല അതിനുത്തരവാദി. ശൂന്യവും നിബദ്ധവും ആയ സ്ഥലങ്ങൾ തമ്മിലുള്ള അന്തരം താൽക്കാലികം മാത്രമാണ്.

ഏകാത്മകതയെ തുടർന്ന് വ്യക്തമാക്കാവുന്ന സ്ഥലത്തിന്റെ രണ്ടു ഗുണങ്ങളാണ് അനന്തതയും അവിച്ഛിന്നതയും. സ്ഥലത്തിനുണ്ടെന്ന് തോന്നുന്ന പരിമിതികൾ നമ്മുടെ ഭാവനാസൃഷ്ടികളാണ്. നമുക്കനുഭവപ്പെടുന്നത് ഭൗതികവസ്തുക്കളുടെ അതിർത്തികളാണ്. അവ സ്ഥലത്തിന്റെ അതിർത്തികളല്ല. ഭൗതികവസ്തുക്കൾ നിലനിന്നാലും ഇല്ലെങ്കിലും സ്ഥലം അവിച്ഛിന്നമായി സ്ഥിതിചെയ്യുന്നു. സ്ഥലം അനന്തവും ഏകാത്മകവുമാണെന്നു കരുതുമ്പോൾ പഴയ ധാരണകളിൽ ചില പൊരുത്തക്കേടുകൾ ഉയർന്നു വന്നിരുന്നു. ഏകാത്മകമായ സ്ഥലത്തിൽ വിവിധ സ്ഥാനങ്ങൾക്കു തമ്മിൽ അന്തരമുണ്ടാകാൻ പാടില്ല. അങ്ങനെ വരുമ്പോൾ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന ധാരണ ചോദ്യം ചെയ്യപ്പെടുന്നു. പക്ഷേ കോപ്പർനിക്കസിനും ബ്രൂണോയ്ക്കും ശേഷം ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. സ്ഥലത്തിന്റെ ഏകാത്മകതയെ അംഗീകരിക്കുന്നതോടെ അതിന്റെ അവിച്ഛിന്നത അഥവാ അനന്തമായ വിഭാജ്യതകൂടി അംഗീകരിക്കേണ്ടിവരുന്നു. അതായത് രണ്ടു വസ്തുക്കൾക്കിടയിലുള്ള സ്ഥലം എത്രതന്നെ ചെറുതായാലും അവിടെ ഒരു ഇടസ്ഥലമുണ്ട്. അതായത് സ്ഥലത്തെ അനന്തമായി വിഭജിക്കാം. അതിന്റെ വിഭാജ്യതയ്ക്കു പരിധികളില്ല. ഇതു പഴയ ഭൗതികശാസ്ത്രത്തിലെ സൂക്ഷ്മ ഭൗതികയാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണയിലേയ്ക്കു നമ്മെ നയിക്കുന്നു. അതിസൂക്ഷ്മവും അതിബൃഹത്തുമായ ഭൗതികമേഖലകളെക്കുറിച്ചുള്ള പഴയ ധാരണകൾ ആപേക്ഷികമായ വലിപ്പവ്യത്യാസങ്ങളിൽ മാത്രമാണ് അധിഷ്ഠിതമായിരുന്നത്. നമുക്കു ദൃശ്യമായ അഥവാ, നമ്മുടെ ഇന്ദ്രിയങ്ങൾവഴി അനുഭവവേദ്യമാകുന്ന പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപങ്ങളാണ്, സൂക്ഷ്മഭൗതികയാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണയിൽ നിലനിന്നിരുന്നത്. രാക്ഷസന്മാരെക്കുറിച്ചും ലില്ലിപ്പുട്ടിലെ മനുഷ്യനെക്കുറിച്ചുമുള്ള സങ്കല്പങ്ങളിൽ ഇതു വ്യക്തമായി കാണാം. നമുക്കു പരിചിതമായ അതേ രൂപങ്ങൾക്ക് ആപേക്ഷികമായ വലിപ്പവ്യത്യാസം കല്പിച്ചുകൊണ്ടാണ് സൂക്ഷ്മപ്രപഞ്ചത്തെകുറിച്ചും ബൃഹത്പ്രപഞ്ചത്തെക്കുറിച്ചുമുള്ള ധാരണകൾ രൂപംകൊണ്ടിരുന്നത്. ഈ ധാരണകൾക്കെല്ലാം അടിസ്ഥാനമായിരുന്നതു യൂക്ലിഡിയൻ ജ്യാമിതിയാണ്. യൂക്ലിഡിയൻ സിദ്ധാന്തപ്രകാരം സ്ഥലം ത്രിമാനവും വക്രതയില്ലാത്തതുമാണ്. ഒന്നാമത്തെ സിദ്ധാന്തമനുസരിച്ച് രണ്ട് ബിന്ദുക്കളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു നേർവര വരയ്ക്കാൻ കഴിയും. ഇതു സ്ഥലത്തിന്റെ അവിച്ഛിന്നതയെ വ്യക്തമാക്കുന്നു. നിയതമായ ഒരു നേർ രേഖയെ എത്ര വേണമെങ്കിലും നീട്ടാമെന്നുള്ള രണ്ടാമത്തെ സിദ്ധാന്തം സ്ഥലത്തിന്റെ അനന്തതയെ സൂചിപ്പിക്കുന്നു. വൃത്തത്തിന്റെ വലിപ്പത്തിനു