താൾ:പ്രപഞ്ചവും മനുഷ്യനും.djvu/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണത്. ദേശീയതകളുടെ പ്രശ്നം, സ്ത്രീപുരുഷബന്ധത്തിലെ അസമത്വം, ജാതിവ്യവസ്ഥ തുടങ്ങിയതെല്ലാം വർഗ്ഗസമരത്തിലൂടെ സ്വാഭാവികമായി പരിഹരിക്കപ്പെടും എന്ന് വാദിച്ചിരുന്ന യാന്ത്രികവീക്ഷണത്തേക്കാൾ കൂടുതൽ അപകടകരമാണ് ഈ നിലപാടും. സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയയിൽ, ഉല്പാദനബന്ധങ്ങളുടെ പുനസ്സംഘടനയുടെ ഭാഗമായി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കാതെ ശാസ്ത്രസാങ്കേതികവിദ്യകൾ എങ്ങനെ ഏതു പരിധിവരെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് തീരുമാനിക്കേണ്ടിവരും. അത്തരമൊരു ബോധപൂർവമായ ആസൂത്രണം കൂടാതെ, ലാഭേച്ഛയിലധിഷ്ടിതമായ മത്സരത്തിന്റെ ഉപകരണമായി ശാസ്ത്രസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തപ്പെട്ടാൽ മുതലാളിത്തത്തിന്റെ ദുരന്തഫലങ്ങളിൽനിന്ന് വ്യത്യസ്തമായ ഒന്നും തന്നെ സൃഷ്ടിക്കപ്പെടില്ല. അതിന് സോഷ്യലിസത്തിന്റെ പൊയ്മുഖമണിഞ്ഞതുകൊണ്ട് പ്രയോജനമില്ല. യഥാർത്ഥത്തിൽ സോഷ്യലിസം കെട്ടിപ്പെടുക്കുന്നതിന് ചൂഷണരഹിത സമൂഹത്തിൽ ശാസ്ത്രസാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ആവശ്യമാണ്. ഇത്തരമൊരു നയമില്ലാതെ കെട്ടിപ്പെടുക്കുന്ന സോഷ്യലിസം സോഷ്യലിസമാവില്ലെന്നതാണ് യാഥാർത്ഥ്യം.

പ്രകൃതി സമ്പഥുകൊണ്ട് അസൂയാവഹമായ രീതിയിൽ സമ്പന്നമായ കേരളം ഇന്ന് നേരിടുന്ന ഭീഷണി ചെറുതല്ല. പുത്തൻ കൊളോണിയൽ രീതിയിലുള്ള കൊള്ളയുടെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സ്വാശ്രിത വികസനത്തെക്കുറിച്ചുള്ള ഏതൊരു സങ്കല്പവും കേരളത്തിന്റെ പ്രകൃതി സന്തുലനത്തെ വീണ്ടെടുക്കുന്ന തലത്തിലായേ പറ്റൂ. പക്ഷേ അത് ക്ഷിപ്രസാധ്യമായോ ലളിതവൽകൃതപദ്ധതികളിലൂടെയോ നേടിയെടുക്കാൻ കഴിയില്ല. ബാഹ്യശക്തികളുടെ ആധിപത്യഥിനും കൊള്ളയ്ക്കുമെതിരായ സമരത്തിലൂടെ ഒരു ബദൽ ഉല്പാദനരീതി വികസിപ്പിച്ചെടുത്തുകൊണ്ടേ ഇത് സാധ്യമാകൂ.