താൾ:പ്രപഞ്ചവും മനുഷ്യനും.djvu/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യങ്ങൾ ക്രമപ്പെടുത്താനുമുള്ള വലിയൊരു പദ്ധതിയുടെ തുടക്കമാണ് സാംസ്കാരികവിപ്ലവത്തിൽ ആരംഭിച്ചത്. അധികാരം യഥാർത്ഥത്തിൽ ജനങ്ങളിലെത്തിക്കുന്ന വികേന്ദ്രീകൃത രാഷ്ട്രീയ സംവിധാനത്തിന്റെ അടിസ്ഥാനമായി മാവോ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച കമ്മ്യൂണുകൾ ഇത്തരം സന്തുലിതമായ സാമൂഹ്യഘടനാരൂപങ്ങൾ പുനസ്സംഘടിപ്പിക്കാനുള്ള ആദ്യ കാൽ വെയ്പുകളായിരുന്നു. ഈ ദിശയിലുള്ള സമഗ്രമായ പദ്ധതി ആവിഷ്കരിക്കപ്പെട്ടുവെന്നോ നടപ്പിലാക്കിയെന്നോ അല്ല വിവക്ഷ. അങ്ങേ അറ്റം പരിമിതികളോട് കൂടി ആയിരുന്നെങ്കിലും ഇതൊരു സുപ്രധാന തുടക്കം തന്നെയായിരുന്നു. വിവിധ വിജ്ഞാനമേഖലകളിൽ ഓരോ സമൂഹവും പരമ്പരാഗതമായി ആർജിച്ചിട്ടുള വിജ്ഞാനത്തെയും ജനങ്ങളുടെ അനുഭവസമ്പത്തിനെയും ആധുനിക വിജ്ഞാനവുമായി ബന്ധിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ സമീപനം വികസിപ്പിച്ചെടുക്കാനും മാവോയുടെ കാലത്ത് ശ്രമങ്ങൾ നടക്കുകയുണ്ടായി. ഇത്തരം ശ്രമങ്ങളെ അവയുറ്റെ പരിമിതി അംഗീകരിച്ചുകൊണ്ടുതന്നെ, ഒരു തുടക്കമായി കണ്ടുകൊണ്ട് ആ ദിശയിലുള്ള അന്വേഷണങ്ങളെ വികസിപ്പിക്കാനാണ് മാർക്സിസ്റ്റുകൾ ശ്രമിക്കേണ്ടത്. ഇത്തരമൊരു സമീപനം വികസിപ്പിക്കാൻ കഴിയത്തക്കവിധം ഒരു സമഗ്രലോക വീക്ഷണം ഇന്ന് മാർക്സിസം മാത്രമേ മുന്നോട്ടുവെച്ചിട്ടുള്ളു എന്നതും ഒരു വസ്തുതയാണ്.

പ്രകൃതിവാദത്തിന്റെ നിർമാനവീകരണം

ചരിത്ര സാഹചര്യങ്ങൾക്കതീതമായ കേവലമായ ശാസ്ത്രം എന്നും മനുഷ്യപുരോഗതിയുടെ പ്രതീകമാണെന്ന ശാസ്ത്രവാദികളുടെ ഏകപക്ഷീയ വീക്ഷണം, വ്യത്യസ്ത ചരിത്ര സാഹചര്യങ്ങളുടെ ഉപകരണമായിക്കൊണ്ട് ശാസ്ത്രസാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന ഭീകര മുഖങ്ങളെ വെള്ളപൂശിക്കാട്ടുകയാണ് ചെയ്യുന്നത്. ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയിലെ ആധിപത്യ ശക്തികൾ തങ്ങൾക്കനുകൂലമായും മറ്റുള്ളവരെ കൊള്ള ചെയ്യാനുമായി ഉപയോഗിക്കുന്നു. ഈ യാഥാർത്ഥ്യത്തെ അവഗണിച്കുകൊണ്ട് കേവലശാസ്ത്രത്തെ ഉയർത്തിപ്പിടിക്കുന്നത് ചൂഷക സാമൂഹ്യ വ്യവസ്ഥകളെ സംരക്ഷിക്കാൻ മാത്രമേ സഹായിക്കൂ.

എന്നാൽ ചരിത്രബോധം പാടെ കൈവെടിഞ്ഞുകൊണ്ട് മുതലാളിത്ത ലോകം അവതരിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഭീകരരൂപം കണ്ടിട്ട്, ശാസ്ത്ര സാങ്കേതിക വിദ്യകളെ പാടെ തിരസ്കരിച്ചുകൊണ്ട് പ്രകൃതിയിലേയ്ക്ക് തിരിച്ചുപോവുക എന്ന് വാദിക്കുന്ന പ്രകൃതിവാദികൾ, മറ്റൊരു ഏകപക്ഷീയതയെയാണ് പ്രതിനിധീകരിക്കുന്നത്. പ്രകൃതിയുമായി പൂർണ്ണായി താദാത്മ്യം പ്രാപിച്ചുകൊണ്ട് പ്രകൃതിയുമായുള്ള സമരം ഒഴിവാക്കി പ്രകൃതിയുമായി മനുഷ്യൻ അനന്യത സ്ഥാപിക്കുന്ന ഒരു അവസ്ഥയെയാണ് പ്രക്രതിവാദികൾ വിഭാവന ചെയ്യുന്നത്. പ്രകൃതിയുമായുള്ള