താൾ:പ്രപഞ്ചവും മനുഷ്യനും.djvu/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വികൃതരൂപത്തിൽ അവതരിപ്പിക്കുകയും എന്നിട്ട് ആ രൂപത്തെ ആക്രമിക്കുകയും ചെയ്യുന്നു; അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തെക്കുറിച്ച് മാർക്സിസത്തിനുള്ള സുവ്യക്തധാരണകളെക്കുറിച്ചദ്ദേഹം അജ്ഞനാണ്. രണ്ട് ജീവശാസ്ത്രം മുന്നോട്ടുവച്ചിട്ടുള്ള പുതിയ വസ്തുതകളെ ഏകപക്ഷീയവും ആത്മനിഷ്ഠവുമായ രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. തന്റെ ആത്മനിഷ്ഠമായ ധാരണകൾക്ക് പറ്റുംവിധം അവയെ വികൃതപ്പെടുത്തുകയും തെറ്റിധാരണജനകമായവിധം അവതരിപ്പിക്കുകയും വഴി ഒരു ശാസ്ത്രജ്ഞന് ആവശ്യമായ വസ്തിനിഷ്ഠത പുലർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു.

അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ കാഴ്ചപ്പാട് ഏതാണ്ട് ഒരു നൂറ്റാണ്ടിനുമുമ്പുതന്നെ ഏംഗൽസ് വിശദീകരിച്ചിട്ടുണ്ട്. മൊണാദ് പലതവണ പരാമർശിക്കുന്ന ഏംഗൽസിന്റെ Dialectics of Nature-ൽ തന്നെ ഇക്കാര്യം അർത്ഥശങ്കക്കിടനൽകത്തക്കവിധം പ്രതിപാദിച്ചിട്ടുണ്ട്. മാത്രമല്ല, ഈ വിഷയത്തെക്കുറിച്ച് 19-ആം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരുടെ ഇടയ്ക്ക് നിലനിന്നിരുന്ന അബദ്ധധാരണകളെക്കുറിച്ചും ഏംഗൽസ് എടുത്തുപറയുന്നുണ്ട്.

പ്രകൃതിയിലെ അടിസ്ഥാനപരമായ ഒരു വൈരുധ്യത്തിലെ രണ്ടു വിപരീതങ്ങളായിട്ടാണ് യാദൃശ്ചികതയെയും അനിവാര്യതയെയും ഏംഗൽസ് കണക്കാക്കുന്നത്. അക്കാലത്തെ പ്രകൃതിശാസ്ത്രജ്ഞന്മാരിൽ ഒരു കൂട്ടർ അനിവാര്യതയും യാദൃശ്ചികതയും പരസ്പരം വർജ്ജിക്കുന്ന, ഒരു തരത്തിലും ബന്ധപ്പെടാൻ പറ്റാത്ത രണ്ടു പ്രതിഭാസങ്ങളാണെന്നു കരുതി. അവ രണ്ടും സമാന്തരമായി പ്രകൃതിയിൽ നിലനിൽക്കുകയാണെന്ന് അവർ വാദിച്ചു. ഉദാഹരണത്തിന് ഓരോ പ്രതിഭാസത്തിലേയും നിർണ്ണായകവും അടിസ്ഥാനപരവുമായ സ്വഭാവങ്ങൾ അനിവാര്യതയായി അവർ കണക്കാക്കി. അതുകൊണ്ട് ആ ശാസ്ത്രജ്ഞന്മാർ അനിവാര്യതമാത്രമാണ് ശാസ്ത്രത്തിന്റെ പഠനവിഷയമെന്നും യാദൃശ്ചികത ശാസ്ത്രത്തിന് പുറത്തുള്ള കാര്യമാണെന്നും കരുതി. ചുരുക്കത്തിൽ ഒരു പൊതുനിയമത്തിനുള്ളിൽ കൊണ്ടുവരാവുന്ന കാര്യങ്ങളെ അനിവാര്യതയായും ബാക്കിയുള്ളവയെ യാദൃശ്ചികതയായും അവർ വിലയിരുത്തി. അങ്ങനെ അവർ അജ്ഞാതമായ കാര്യങ്ങളെയെല്ലാം ശാസ്ത്രത്തിന് വെളിയിലാക്കി ദൈവത്തിന് വിട്ടുകൊടുത്തു.

ഏംഗൽസ് പരാമർശിക്കുന്ന മറ്റെക്കൂട്ടർ, നിർണ്ണായകവാദികൾ (determinists) യാദൃശ്ചികതയെ പാടെ നിഷേധിക്കുകയാണു ചെയ്തത്. പ്രകൃതിയിൽ എല്ലാംതന്നെ അനിവാര്യമാണെന്ന് അവർ സമർത്ഥിച്ചു. മുകളിൽ പറഞ്ഞ കൂട്ടർ ബാഹ്യവും അപ്രധാനവുമായ കാര്യങ്ങളെന്ന നിലയ്ക്ക് യാദൃശ്ചികതയായി എഴുതിതള്ളിയ കാര്യങ്ങളെല്ലാം അനിവാര്യതയാണെന്ന് ഇവർ പറയുന്നു. പക്ഷേ, ഈ വീക്ഷണവും ദൈവത്തിൽ തന്നെയാണ് എത്തിച്ചേരുന്നത്. പ്രകൃതിയിൽ എല്ലാം തന്നെ അനിവാര്യമാണെന്ന് അവർ സമർത്ഥിച്ചു, മുകളിൽ പറഞ്ഞ കൂട്ടർ ബാഹ്യവും അപ്രധാനവുമായ