താൾ:പ്രപഞ്ചവും മനുഷ്യനും.djvu/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥാനങ്ങളിലാണ് കുടികൊള്ളുന്നതെന്നു പറയാൻ നമുക്കിന്ന് കഴിയുകയില്ല. വിവിധ ഭാഗങ്ങൾ ഉത്തേജിപ്പിക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുമ്പോൾ, വിവിധ വികാരങ്ങൾ ഉടലെടുക്കുന്നതും അപ്രത്യക്ഷമാവുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധങ്ങളും ഏകോപിത പ്രവർത്തനവും എങ്ങനെ നടക്കുന്നു എന്നുള്ളത് ഇനിയും കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്.