വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ കേന്ദ്രനാഡീവ്യൂഹത്തിനുള്ള പങ്ക് അത്യന്തം സങ്കീർണ്ണമാണ്; അതുകൊണ്ടുതന്നെ അതേക്കുറിച്ചു വിശദമായ വിവരങ്ങളിന്നു ലഭ്യമായിട്ടില്ല. ഡബ്ളിയു. ബി. കാനന്റെ അഭിപ്രായത്തിൽ പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിയുടെ നിയന്ത്രണങ്ങൾ വഴി സാധാരണ ഗതിയിൽ നിരോധിക്കപ്പെടുന്ന തലാമസിന്റെ ചില പ്രവർത്തനങ്ങളാണ് വികാരപരമായ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നത്. ശക്തിയായതും പെട്ടെന്നുള്ളതുമായ ചോദനങ്ങൾ തലാമസിന്റെ നിലവാരത്തിലുള്ള ഈ നിരോധത്തെ മറി കടക്കുന്നു. അവ തലാമസിൽ നിന്ന് സ്വയം പ്രവർത്തകവും ശാരീരികവുമായ വികാരപ്രതികരണങ്ങളുളവാക്കുന്ന ചേഷ്ടാഘടകങ്ങളിലേയ്ക്കും ആത്മനിഷ്ഠമായ വികാരാനുഭവമുളവാക്കുന്ന പൂർവമസ്തിഷ്ക കേന്ദ്രങ്ങളിലേയ്ക്കും നാഡീസ്പന്ദനങ്ങളെ അയയ്ക്കുന്നു. മനശ്ശാസ്ത്രമണ്ഡലത്തിൽ കാനന്റെ ഈ സിദ്ധാന്തം സാരമായ സ്വാധീനം ചെലുത്തുകയുണ്ടായി. പക്ഷേ, വികാരത്തിനു തലാമസ് തന്നെ അനിവാര്യമല്ലെന്നു പില്ക്കാല ഗവേഷണങ്ങൾ തെളിയിക്കുക യുണ്ടായി.
പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളി വികാരനിയന്ത്രണത്തിൽ ചെലുത്തുന്ന പങ്കിനെക്കുറിച്ച് കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വളരെയേറെ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഒരു നിഗമനമനുസരിച്ച് വികാരപ്രകടനത്തിന് അടിസ്ഥാനമായി വർത്തിക്കുന്നത് അധോതലാമസിന്റെ സമാകലനപ്രവർത്തനവും, വികാരാനുഭവത്തിനു നിദാനം പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിയിലെ പ്രവർത്തനങ്ങളുമാണ്. അധോതലാമസുമായി ഒട്ടേറെ പരസ്പരബന്ധങ്ങളുള്ള സെറിബ്രത്തിന് താഴെയായി സ്ഥിതിചെയ്യുന്ന സിംഗുലേറ്റ് ഗൈറസ് എന്ന ഭാഗത്തിന്റെ ധർമ്മമാണ് വികാരാനുഭവം. കീഴ്‍തലാമസിലെ പ്രാഥമികസംജ്ഞാ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ അധോതലാമസിലെ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും, ഈ കേന്ദ്രങ്ങൾ ഒരേസമയം ശാരീരികചഷ്ടാപേശികളിലേയ്ക്കും, സിംഗുലേറ്റ് ഗൈറസിലേയ്ക്കും വാർത്തകളയയ്ക്കുകയും ചെയ്യുന്നു. അങ്ങനെ, വികാരത്തിന്റെ പ്രകടവും ആനുഭവികവുമായ വശങ്ങൾ ഒരേ സമയത്തു സംഭവിക്കുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഹിപ്പോകാമ്പസിലെ ചില ഭാഗങ്ങളാണ്, സിംഗുലേറ്റു ഗൈറസല്ല വികാരാനുഭവത്തിന്റെ ആസ്ഥാനം. ഈ സിദ്ധാന്തങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ അത്ര ലളിതമല്ല സെറിബ്രത്തിലെ, വികാരാനുഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെന്നാണ് അടുത്ത കാലത്തെ ഗവേഷണങ്ങൾ തെളിയിക്കുന്നത് അവ കുറെക്കൂടി സങ്കീർണ്ണവും കുഴഞ്ഞുമറിഞ്ഞതുമാണ്.
സെറിബ്രത്തിന്റെ കോർടെക്സിലെ വിവിധ ഭാഗങ്ങൾ വിവിധ വികാരങ്ങളുടെയും വാഞ്ഛകളുടെയും നിയന്ത്രണത്തിൽ സാരമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേക വികാരങ്ങൾ പ്രത്യേകം പ്രത്യേകം